തൃശ്ശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതല്‍ കോവിഡ് മാനദണ്ഡം പാലിച്ച് വിവാഹങ്ങൾക്ക് അനുമതി. രാവിലെ അഞ്ച് മണി മുതൽ ഉച്ചയ്ക്ക് 12:30 വരെ കിഴക്കേ നടപന്തലിലെ വിവാഹമണ്ഡപങ്ങളിൽ വെച്ച് ചടങ്ങ് നടത്താം. ഒരുവിവാഹ ചടങ്ങില്‍ വധൂവരന്മാരും ക്യാമറാമാൻമാരുമടക്കം 12 ൽ കൂടുതൽ പേരെ പങ്കെടുപ്പിക്കില്ല. 

ഒരു ദിവസം 40 വിവാഹങ്ങൾക്ക് മാത്രമാണ് അനുമതിയെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാൻ അഡ്വ കെ.ബി.മോഹൻദാസ് അറിയിച്ചു. നേരിട്ടും ഓണ്‍ലൈനായും വിവാഹം ബുക്ക് ചെയ്യാമെന്ന് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു.