തിരുവനന്തപുരം: ക്യാൻസർ ചികിത്സക്ക് ശേഷം രോഗിയുടെ വായിൽ രോമവളർച്ചയുണ്ടായ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി. ഡോക്ടർമാർക്ക് വീഴ്ച സംഭവിച്ചെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. വെള്ളറട സ്വദേശിയായ സ്റ്റീഫൻറെ വായിലാണ് രോമം വളരുന്നത്. വെള്ളറ സ്വദേശിയായ സ്റ്റീഫൻ നേരിടുന്നത് വലിയ ദുരിതമാണ്. 

കഴിഞ്ഞ ജൂലൈയിൽ ആർസിസിയിലായിരുന്നു വായിലെ അർബുദ മുഴ നീക്കം ചെയ്യാൻ ശസ്ത്രക്രിയ നടത്തിയത്.  ശസ്ത്രക്രിയയ്ക്കുശേഷം കീഴ്താടിയില്‍ നിന്നെടുത്ത ചര്‍മം തുന്നിച്ചേര്‍ത്തതോടെയാണ്  പ്രശ്നം തുടങ്ങിയത്. വായില്‍ രോമം വളരാൻ തുടങ്ങിയത്.  ഇപ്പോൾ ഭക്ഷണം കഴിക്കാൻ പോയിട്ട് ഉമിനീര് ഇറക്കാൻ പോലും പറ്റാത്ത സ്ഥിതിയാണുള്ളത്. ചികിത്സിച്ച ഡോക്ടറെ കാണിച്ചപ്പോൾ ബാർബറെ വിളിച്ച് രോമം വടിച്ച് കളയാൻ പറഞ്ഞെന്ന് സ്റ്റീഫൻ പറയുന്നു. 

സ്റ്റീഫൻറെ ദുരിതജീവിതം ചർച്ചയായതോടെയാണ് സർക്കാര്‍ ഇടപെടുന്നത്. ഡോക്ടർമാർക്ക് വീഴ്ച സംഭവിച്ചെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി പറഞ്ഞു. വായിലെ മുഴ നീക്കം ചെയ്യുമ്പോൾ പകരം സാധാരണയായി താടിയിലെ ചർമ്മമാണ് വെച്ചുചേർക്കാറുള്ളതെന്നാണ് ആർസിസി അധികൃതരുടെ വിശദീകരണം. രോമവളർച്ച ചിലർക്കുണ്ടാകാറുണ്ടെന്നും അത് പെട്ടെന്ന് തന്നെ നിലക്കുമെന്നാണ് ആർസിസി വിശദീകരണം. അതേ സയം സ്റ്റീഫനെ അപമാനിക്കുന്ന രീതിയിൽ ഡോക്ടര്‍ സംസാരിച്ചിട്ടില്ലെന്നും ആർഎസിസി വ്യക്തമാക്കി.

"