Asianet News MalayalamAsianet News Malayalam

PV Anwar : പിവി അൻവർ എംഎൽഎയുടെ അധിക ഭൂമി; ഇഡിയും ആദായ നികുതി വകുപ്പും അന്വേഷിക്കണമെന്ന് ഹർജി

ഇഡിക്കും ആദായ നികുതി വകുപ്പിനും നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു

harji in gigh court wants an inquiry in on pv anwar's extra property
Author
Kochi, First Published Dec 21, 2021, 5:53 AM IST

കൊച്ചി: പിവി അൻവർ എംഎൽഎ(pv anwar mla)യുടെ അധിക ഭൂമി സംബന്ധിച്ച കേസ് ഇഡിയും(ed)ആദായ നികുതി വകുപ്പും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ആദായ നികുതി വകുപ്പിന് നൽകിയ രേഖകളിൽ എംഎൽഎ വരുമാനമില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികക്കൊപ്പം നൽകിയ സ്വത്തു വിവരങ്ങളിൽ 207 ഏക്കർ ഭൂമി കൈവശമുള്ളതായി സത്യപ്രസ്താവന നൽകിയതടക്കം ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവർത്തകനായ മലപ്പുറം സ്വദേശി കെ.വി ഷാജിയാണ് ഹർജി നൽകിയിരിക്കുന്നത്. ഇഡിക്കും ആദായ നികുതി വകുപ്പിനും നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു

പി വി അൻവർ എം എൽ എയും കുടുംബവും അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി  തിരിച്ചുപിടിക്കണമെന്ന ഉത്തരവിൽ എന്ത് നടപടി സ്വീകരിച്ചു എന്നറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽ‌കിയിരുന്നു. ആറുമാസത്തിനകം ഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവ് നടപ്പാക്കില്ലെന്ന് ആരോപിച്ചുളള കോടതിയലക്ഷ്യ ഹർജിയിലാണ് നപടി.  പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെച്ചതിന്   പി.വി അന്‍വർ എം.എല്‍.എക്കെതിരെ കേസെടുക്കണമെന്ന ലാന്റ് ബോര്‍ഡ് ഉത്തരവ് മൂന്ന് വര്‍ഷമായിട്ടും നടപ്പാക്കാത്തത് ചോദ്യം ചെയ്തായിരുന്നു വിഷയം നേരത്തെ ഹൈക്കോടതിയുടെ മുന്നിൽ എത്തിയത്.  മിച്ച ഭൂമി കണ്ടുകെട്ടാൻ കഴിഞ്ഞ മാർച്ച് 24 കോടതി ഉത്തരവിട്ടുരുന്നു. ഇത് നടപ്പാകാതെ വന്നതോടെയാണ് കോടതിയലക്ഷ്യ ഹർജിയെത്തിയത്. 
 

Follow Us:
Download App:
  • android
  • ios