എയർ ഇന്ത്യ വിമാനത്തിൽ മാലി ദ്വീപിലേക്ക് പോകാനെത്തിയ യാത്രക്കാരനിൽ നിന്നാണ് ഹാഷിഷ് പിടികൂടിയത്.  

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം മൂന്ന് കോടിയോളം രുപ വിലമതിക്കുന്ന ഹാഷിഷ് പിടികൂടി. എയർ ഇന്ത്യ വിമാനത്തിൽ മാലി ദ്വീപിലേക്ക് പോകാനെത്തിയ യാത്രക്കാരനിൽ നിന്നാണ് ഹാഷിഷ് പിടികൂടിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏതാനും ദിവസങ്ങൾക്ക് മുൻപ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒന്നര കോടി രൂപയുടെ ഹാഷിഷ് പിടികൂടിയിരുന്നു. മലപ്പുറം സ്വദേശി മുബഷീറിൽ നിന്നാണ് കസ്റ്റംസ് അന്ന് ലഹരി മരുന്ന് പിടിച്ചെടുത്തത്.