നഷ്ടപരിഹാരം നൽകണമെന്ന സിംഗിൽ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. 

കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത വയനാട് സ്വദേശി ശ്യാം ബാലകൃഷ്ണന് സർക്കാർ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം നൽകണമെന്ന സിംഗിൽ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ ബാലകൃഷ്ണന്റെ മകൻ ശ്യാം ബാലകൃഷ്ണനെ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചെന്ന പരാതിയിലാണ് 2015-ൽ സിംഗിൽ ബെഞ്ച് നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്. ഇതിനെതിരെ അന്നത്തെ യുഡിഎഫ് സർക്കാർ നൽകിയ അപ്പീലാണ് ഇന്ന് ഡിവിഷൻ ബെഞ്ച് തള്ളിയത്.