എക്മോ പിന്തുണയിലാണ് ഇന്നസെന്‍റിന്‍റെ ചികിത്സ തുടരുന്നതെന്നും വിശദീകരണം

എറണാകുളം:കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ ഇന്നസെന്‍റിന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഗുരുതരമായ പല രോഗാവസ്ഥകളും പ്രകടമാണെന്നും അടിസ്ഥാന ആരോഗ്യ സൂചകങ്ങൾ അനുകൂലമല്ലെന്നും ഡോക്ടർമാർ മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു. എക്മോ പിന്തുണയിലാണ് ഇന്നസെന്‍റിന്‍റെ ചികിത്സ തുടരുന്നത്. കഴിഞ്ഞ മാർച്ച് മൂന്നിനാണ് ഇന്നസെന്‍റിനെ കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ചത്. രണ്ട് തവണ അർബുദത്തെ അതിജീവിച്ച അദ്ദേഹത്തിന് തുടർച്ചയായി കൊവിഡ് ബാധിച്ചിരുന്നു. ഇതേ തുടർന്നുള്ള ന്യൂമോണിയ ആണ് ആരോഗ്യാവസ്ഥ ഗുരുതരമാക്കിയത്.

'പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്'; ഇന്നസെന്‍റിന്‍റെ നില അതേപോലെ തുടരുന്നുവെന്ന് ഇടവേള ബാബു

രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്നെന്ന് ആശുപത്രി, ഇന്നസെന്റ് ​ഗുരുതരാവസ്ഥയിൽ തുടരുന്നു

ഇന്നസെന്റ് ​ഗുരുതരാവസ്ഥയിൽ തുടരുന്നു| Actor Innocent in critical condition