തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ ഡോക്ടമര്‍മാരെ പിടികൂടാന്‍ ആരോഗ്യവകുപ്പിന്‍റെ റെയ്ഡ്. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഡോക്ടര്‍മാരെ പിടികൂടും. ആരോഗ്യവകുപ്പിന്‍റെ 21 സംഘങ്ങള്‍ ആണ് ജില്ലയില്‍ പരിശോധന നടത്തുന്നത്. 

ജില്ലാ വ്യാപകമായാണ് റെയ്ഡ് നടക്കുന്നത്. ഒരോ സംഘത്തിലും ആലോപ്പതി, ആയുര്‍വ്വേദ, ഹോമിയോപ്പതി വകുപ്പുകളിലെ ഓരോ വിദഗ്ധരും ഓരോ സംഘത്തിലുമുണ്ട്. സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലിന്‍റെ നൃത്വത്തിലാണ് പരിശോധന. ഒമ്പത് മണിക്കാണ് പരിശോധന ആരംഭിച്ചത്.