Veena George helps patient : കരള്‍മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയുടെ പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാണ് മന്ത്രി മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ എത്തിയത്. 

തിരുവനന്തപുരം: ചിറയിന്‍കീഴ് പെരിങ്കുഴി സ്വദേശി സഫിയ ബീവിയുടെ മകന് റേഷന്‍ കാര്‍ഡില്ലാത്തതിന്റെ (Ration Card) പേരില്‍ സൗജന്യ ചികിത്സ (Free treatment) മുടങ്ങില്ല. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Veena George) നേരിട്ടിടപെട്ട് പ്രശ്‌നത്തിന് പരിഹാരം കണ്ടു. പക്ഷാഘാതം (Stroke) ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എസ്.ബി ആശുപത്രിയില്‍ ഐ.സി.യുവില്‍ ചികിത്സയിലുള്ള മകന്‍ നവാസിന് (47) സൗജന്യ ചികിത്സ നല്‍കാന്‍ മന്ത്രി ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.

കരള്‍മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയുടെ പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാണ് മന്ത്രി മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ എത്തിയത്. പരിപാടി കഴിഞ്ഞ് പോകാനായി വന്നപ്പോഴാണ് ഒന്നാം നിലയിലെ എംഐസിയുവിന്റെ മുമ്പില്‍ രോഗികളെ കണ്ടത്. അവരുമായി സംസാരിക്കുമ്പോള്‍ മറ്റ് കൂട്ടിരിപ്പുകാരാണ് സഫിയ ബീവിയ്ക്ക് റേഷന്‍കാര്‍ഡ് പോലുമില്ലാതെ മരുന്നിനും ഭക്ഷണത്തിനുമായി ബുദ്ധിമുട്ടുന്ന കാര്യം പറഞ്ഞത്. ഉടന്‍ തന്നെ മന്ത്രി അവരുമായും കൂടെയുള്ള കൊച്ചുമകനുമായും സംസാരിച്ച് ആശ്വസിപ്പിച്ചു. 

ഇവര്‍ക്ക് സൗജന്യമായി ഭക്ഷണവും മരുന്നും നല്‍കാന്‍ തീരുമാനിച്ചു. ഇതേ സ്ഥലത്ത് തന്നെ കുറച്ച് രോഗികളുടെ കൂട്ടിരിപ്പുകാര്‍ നിലത്തിരിക്കുന്നതായി മന്ത്രി കണ്ടു. മതിയായ കസേരകളൊരുക്കാന്‍ മന്ത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. നിലവില്‍ നാല് സീറ്റുകള്‍ വീതമുള്ള 4 എയര്‍പോര്‍ട്ട് ചെയറുകളാണ് ഉള്ളത്. അതുപോലെ നാലെണ്ണം കൂടി എത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

തൃക്കാക്കരയിലെ രണ്ടരവയസുകാരിയുടെ അമ്മയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

കൊച്ചി: തൃക്കാക്കരയിൽ (Thrikkakara) രണ്ടരവയസുകാരിക്ക് (Two Years Old child) പരിക്കേറ്റ കേസിൽ അമ്മയ്ക്കെതിരെ നടപടികൾ കടുപ്പിക്കാൻ പൊലീസ്. ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം നിലവിൽ രജിസ്റ്റർ ചെയ്ത കേസിൽ അമ്മയെ (Mother) ഇനിയും ചോദ്യം ചെയ്യും. അതേസമയം കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും തലച്ചോറിനേറ്റ ക്ഷതം സംസാര ശേഷിയെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. 

സംഭവത്തിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിച്ച കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ പങ്കാളിയായ ആന്‍റണി ടിജിനെതിരെ ആരും മൊഴി നൽകിയിട്ടില്ല. ഹൈപ്പർ ആക്ടീവായ കുട്ടി സ്വയം വരുത്തിയ പരിക്കെന്നാണ് അമ്മയും അമ്മൂമ്മയും ആവർത്തിച്ച് പറഞ്ഞത്. സിഡബ്ല്യൂസിയുടെ കൗൺസിലിംഗിന് ശേഷം സഹോദരിയുടെ പന്ത്രണ്ട് വയസുകാരനായ മകനും ഇത് തന്നെ പറഞ്ഞു. എന്നാൽ കുട്ടിയെ ആരോ ബലമായി പിടിച്ച് കുലുക്കിയതിനെ തുടർന്നുള്ള ആഘാതത്തിലാണ് തലച്ചോറിനും നട്ടെല്ലിനും ഇങ്ങനെ സാരമായ പരിക്കേറ്റെന്ന് ഡോക്ടർമാരും വ്യക്തമാക്കി. ഇതോടെയാണ് അമ്മ അറിയാതെ കുഞ്ഞിന് ഇങ്ങനെ സംഭവിക്കില്ലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുന്നത്. 

കുറച്ചുനാളായി കുട്ടിക്ക് അസാധാരണ പെരുമാറ്റം; ജനലിൽ നിന്ന് പലതവണ ചാടിയിട്ടുണ്ടെന്ന് പരിക്കേറ്റ കുഞ്ഞിന്‍റെ അമ്മ

കുസൃതി കൂടുമ്പോൾ മകളെ താനും അടിക്കാറുണ്ടെന്ന് അമ്മ പൊലീസിന് നേരത്തെ മൊഴി നൽകിയിട്ടുണ്ട്. പിഞ്ച് ശരീരത്തിൽ അങ്ങനെ ഏൽപ്പിച്ച ദേഹോപദ്രവമാണോ ഈ രീതിയിലുള്ള പരിക്കിന് കാരണമായതെന്നാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. ആത്മഹത്യ ശ്രമം നടത്തിയ കുട്ടിയുടെ അമ്മയും അമ്മൂമ്മയും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാകുന്നതോടെ അമ്മയെ കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. കുട്ടിയുടെ സംരക്ഷണത്തിൽ വീഴ്ച സംഭവിച്ചെന്ന് ബോദ്ധ്യപ്പെട്ടതോടെ സംഭവത്തിന്‍റെ പിറ്റേദിവസം തന്നെ അമ്മക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.