കൊവിഡ് വാക്സിന്‍ സംബന്ധിച്ച് തെറ്റിധാരണ പരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

പത്തനംതിട്ട: വാക്സിനെടുത്തവരിലെ കൊവിഡ് ബാധയും രണ്ടാം രോഗബാധയും സംബന്ധിച്ച് തെറ്റിദ്ധാരണയുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പത്തനംതിട്ടയിൽ ബ്രേക്ക് ത്രൂ ഇൻഫെക്ഷൻ 258 പേർക്ക് സ്ഥിരീകരിച്ചു. 254 പേർക്കും രോഗതീവ്രത കുറവായിരുന്നു. പ്രായമേറിയ നാല് പേർ മരിച്ചു. വാക്സീൻ ഫലപ്രദമാണെന്നതിന്‍റെ തെളിവാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. കൊവിഡ് വാക്സിന്‍ സംബന്ധിച്ച് തെറ്റിധാരണ പരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona