6:51 PM IST
കൊടി സുനിയുടെ നേതൃത്വത്തിൽ ജയിൽ ജീവനക്കാരെ ആക്രമിച്ചു
വിയ്യൂർ അതിസുരക്ഷാ ജയിലിൽ സംഘർഷം. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ നേതൃത്വത്തിൽ ജയിൽ ജീവനക്കാരെ ആക്രമിച്ചു. മൂന്ന് ജയിൽ ജീവനക്കാർക്ക് പരിക്കേറ്റു
6:49 PM IST
ആർ ബിന്ദുവിനെ കെഎസ് യു പ്രവർത്തകർ തടഞ്ഞു
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിനെ കെഎസ് യു പ്രവർത്തകർ തടഞ്ഞു. കേരള വർമ്മ കോളേജ് തെരഞ്ഞെടുപ്പിൽ ഇടപെട്ടുവെന്നാരോപിച്ച് പത്തിലധികം പ്രവർത്തകരെത്തിയാണ് മന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. കനകക്കുന്നിൽ വാർത്ത സമ്മേളനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. കെഎസ്യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കെഎസ്‌യു കാർ തന്നെ തടയുന്നത് എന്തിനാണെന്ന് അറിയില്ലെന്നും ഏറെ കാലമായി അവർ എനിക്ക് പിന്നിലുണ്ടെന്നുമായിരുന്നു വിഷയത്തിൽ ആർ ബിന്ദുവിന്റെ പ്രതികരണം.
4:49 PM IST
കുട്ടികൾക്ക് നേരെ പന്നിയുടെ ആക്രമണം
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികൾക്ക് നേരെ പന്നിയുടെ ആക്രമണം. മൂന്ന് കുട്ടികൾക്ക് നിസാര പരിക്കേറ്റു.മംഗലംഡാം വീട്ടിക്കൽകടവ് ശ്രീ സുരുജിയിൽ മുരളീധരന്റെ വീട്ടുമുറ്റത്താണ് സംഭവം.
4:44 PM IST
'കേരളവർമ്മ തെരഞ്ഞെടുപ്പ് അട്ടിമറിക്ക് പിന്നിൽ മന്ത്രിമാരുടെ ഗൂഢാലോചനയെന്ന് കെഎസ്‍യു
കേരളവർമ്മ കോളേജിലെ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അട്ടിമറിച്ചതിന് പിന്നിൽ മന്ത്രിമാരുടെ ഗൂഢാലോചനയുണ്ടെന്ന് കെഎസ്‍യു. മന്ത്രി ആർ ബിന്ദുവും കെ രാധാകൃഷ്ണനും ഇടപെട്ടെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് എംജെ യദുകൃഷ്ണൻ ആരോപിച്ചു. മുപ്പതിനായിരം രൂപയുടെ കണ്ണട വെച്ചിട്ടും ആർ ബിന്ദുവിനു ജനാധിപത്യ കാഴ്ചയില്ലെന്നും കെഎസ്‍യു പറയുന്നു.
4:16 PM IST
കെ.എസ്.ആർ.ടി.സിയിൽ പ്രൊഫഷണനിസം കൊണ്ടുവരാന്‍ നാല് കെ.എ.എസുകാര്‍ കൂടി
കെ.എസ്.ആർ.ടി.സിയിൽ പ്രൊഫഷണലിസം കൊണ്ടുവരുന്നതിന്റെ ഭാഗമായി നാല് കെ.എ.എസ് ഉദ്യോഗസ്ഥരെ ജനറൽ മാനേജർമാരായി നിയമിക്കാൻ സർക്കാർ ഉത്തരവ് ഇറക്കി. മൂന്ന് പേരെ സോണൽ ജനറൽ മാനേജർമാർ ആയും, ഒരാളെ ഹെഡ് കോട്ടേർഴ്സിലേക്കുമാണ് നിയമിക്കുക. ഇതിനോട് അനുബന്ധിച്ച് കെ.എസ്.ആർ.ടി.സിയിലെ നാല് എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ തസ്തികകള്‍ ഒഴിവാക്കി. കെ.എസ്.ആർ.ടി.സിയിൽ ഭരണ നിർവഹണത്തിന് വേണ്ടി കെ.എ.എസ് ഉദ്യോഗസ്ഥരെ നിയമിക്കണം എന്ന് ആവശ്യപ്പെട്ട് ഡയറക്ടർ ബോർഡ് യോഗം സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് സര്‍ക്കാര്‍ നടപടി.
4:16 PM IST
'ആര്യാടൻ ഷൗക്കത്തിനെ പോലെ ചിന്തിക്കുന്ന നിരവധി കോൺഗ്രസുകാരുണ്ട്, അവരേയും റാലിക്ക് ക്ഷണിക്കും'
സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യറാലി 11ന് കോഴിക്കോട് നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. റാലിയിൽ മുസ്ലിം ലീഗ് ഉൾപ്പെടെ ഉള്ളവർക്ക് പങ്കെടുക്കാം. റാലി വിഭാവനം ചെയ്തത് വിശാല അർത്ഥത്തിലാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ആര്യാടൻ ഷൗക്കത്തിനെ പോലെ ചിന്തിക്കുന്ന നിരവധി കോൺഗ്രസുകാരുണ്ട്, അവരെയും റാലിയിലേക്ക് ക്ഷണിക്കും. ശശി തരൂരിന്റെ പ്രസംഗം വഴി തെറ്റി പോയതല്ല, അതാണ് കോൺഗ്രസ് നിലപാടെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. പലസ്തീന് പിന്തുണയുമായി സംസ്ഥാനമാകെ കൂടുതൽ പ്രചാരണ പരിപാടികൾ നടത്താനൊരുങ്ങുകയാണ് സിപിഎം.
11:04 AM IST
മത്സ്യബന്ധന ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം
കടലിൽ മത്സ്യബന്ധന ബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആണ് മരിച്ചത്. എറണാകുളം മുനമ്പത്ത് നിന്ന് പോയ ബോട്ടുകളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഒരു ബോട്ട് രണ്ടായി മുറിഞ്ഞ് മുങ്ങുകയായിരുന്നു.
11:03 AM IST
സിപിഎമ്മിനെതിരെ വി ഡി സതീശന്‍
ഒരു ലീഗ് പ്രവർത്തകനും റാലിയിൽ പങ്കെടുക്കില്ലെന്നും ക്ഷണം കിട്ടിയപ്പോൾ 48 മണിക്കൂറിനകം ലീഗ് തീരുമാനം എടുത്തു എന്നു സതീശൻ വ്യക്തമാക്കി. പലസ്തീൻ പ്രശ്നം സിപിഎം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നു എന്നും വി ഡി സതീശൻ ആരോപിച്ചു.
8:21 AM IST
പൊലീസ് വാഹനത്തിന് നേരെ യുവാവിന്റെ അതിക്രമം
പൊലീസ് സ്റ്റേഷനു പുറത്ത് പാതയോരത്തു നിർത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിന് നേരെ യുവാവിന്റെ അതിക്രമം. മദ്യലഹരിയിലാണെന്നു സംശയിക്കുന്ന യുവാവാണ് പൊലീസ് വാഹനത്തിന്റെ ചില്ല് കയ്യിലുണ്ടായിരുന്ന ഹെൽമറ്റ് ഉപയോഗിച്ച് അടിച്ചു തകർത്തത്.
7:42 AM IST
നേപ്പാളിൽ വീണ്ടും ഭൂകമ്പം
നേപ്പാളിൽ വീണ്ടും ഭൂകമ്പം. ഇന്ന് പുലർച്ചെയുണ്ടായ ഭൂകമ്പത്തിൽ റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി. കാഠ്മണ്ഡുവിൽ നിന്ന് 160 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. വെള്ളിയാഴ്ചത്തെ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 160 ആയി.
7:09 AM IST
കളമശ്ശേരി ബോംബ് സ്ഫോടനം
കളമശ്ശേരി ബോംബ് സ്ഫോടനം നടന്നിട്ട് ഇന്ന് ഒരാഴ്ച പിന്നിടുന്നു. ഏകപ്രതിയെന്ന് പൊലീസ് ഉറപ്പിച്ച ഡൊമനിക് മാര്‍ട്ടിനില്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. 3 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സ്ഫോടനത്തില്‍ മൂന്ന് പേര്‍ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
7:09 AM IST
മന്ത്രി ആര്‍. ബിന്ദുവിന് കണ്ണട വാങ്ങാന്‍ ചെലവായ തുക അനുവദിച്ച് സര്‍ക്കാര്‍
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദുവിന് കണ്ണട വാങ്ങാന്‍ ചെലവായ തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ആറുമാസം മുൻപ് വാങ്ങിയ കണ്ണടയ്ക്ക് 30500 രൂപയാണ് പൊതുഖജനാവില്‍നിന്ന് അനുവദിച്ചത്. കഴിഞ്ഞ ഏപ്രില്‍ 28 നാണ് മന്ത്രി ആര്‍ ബിന്ദു പുതിയ കണ്ണട വാങ്ങിയത്.