Asianet News MalayalamAsianet News Malayalam

സംസ്ഥാനമാകെ കനത്ത മഴ; തലസ്ഥാനമടക്കം ആറ് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, അഞ്ച് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

കനത്തമഴയിൽ ഇടുക്കി എളങ്കാട് മണ്ണിടിഞ്ഞ് വീണ് കൃഷിനശിച്ചു. ആലപ്പുഴ ആറാട്ടുപുഴ തീരത്ത് കടൽക്ഷോഭത്ത് തുടർന്ന് ബോട്ട് തകരാറിലായി കടലിൽ കുടുങ്ങിയ ആറ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.

heavy rain continue in state orange and yellow alert declared
Author
Trivandrum, First Published Sep 6, 2020, 8:24 PM IST

തിരുവനന്തപുരം: സംസ്ഥാനമാകെ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. അറബിക്കടലിന്‍റെ തെക്ക് കിഴക്ക് ഭാഗത്ത് രൂപം കൊണ്ട ന്യൂനമർദ്ദമാണ് സംസ്ഥാനത്ത് പരക്കെ മഴ കിട്ടാൻ കാരണമായത്. കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്.  

കനത്തമഴയിൽ ഇടുക്കി എളങ്കാട് മണ്ണിടിഞ്ഞ് വീണ് കൃഷിനശിച്ചു. ആലപ്പുഴ ആറാട്ടുപുഴ തീരത്ത് കടൽക്ഷോഭത്ത് തുടർന്ന് ബോട്ട് തകരാറിലായി കടലിൽ കുടുങ്ങിയ ആറ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. തിരുവനന്തപുരം പൂന്തുറ വലിയതുറ മേഖലയിൽ കടലാക്രമണത്തിൽ നിരവധി വീടുകളിൽ വെളളം കയറി. 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദ്ദേശം. ന്യൂനമർദ്ദം രണ്ട് ദിവസത്തിനുളളിൽ വടക്കോട്ട് നീങ്ങുന്നതോടെ വടക്കൻ ജില്ലകളിലും മഴ ശക്തമാകും. അഞ്ചുദിവസത്തിന് ശേഷം മഴയുടെ ശക്തി കുറയും.

Follow Us:
Download App:
  • android
  • ios