Asianet News MalayalamAsianet News Malayalam

കനത്ത മഴ: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് (വ്യാഴാഴ്ച) അവധി. 

heavy rain holiday for education institutions in five districts today
Author
Thiruvananthapuram, First Published Aug 8, 2019, 5:58 AM IST

തിരുവനന്തപുരം: മഴ ശക്തമായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസർകോട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് (വ്യാഴാഴ്ച) അവധി. മലപ്പുറം,കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

ശക്തമായ മഴയെത്തുടർന്ന് ഇന്ന് രാവിലെയാണ് കാസർകോട് ജില്ലയിലെ  പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്റ്റർ ഇന്ന് അവധി പ്രഖ്യാപിച്ചത്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. കോഴിക്കോട് ജില്ലയിലെ പ്രൊഫഷണ‌ൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അംഗൻവാടികൾക്കും മദ്രസകൾക്കും അവധി ബാധകമാണ്‌. എന്നാൽ, യൂണിവേഴ്സിറ്റി പരീക്ഷ അടക്കമുള്ള പൊതുപരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ലെന്ന് കോഴിക്കോട് കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള ( സിബിഎസ്ഇ, ഐസിഎസ് സിലബസ് സ്കൂളുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമാണ്. സർവ്വകലാശാല പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

ഇന്ന് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും മഴ ശക്തമായ സാഹചര്യത്തിലുമാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് മലപ്പുറം ജില്ലാ കളക്ടറുടെ അറിയിപ്പില്‍ പറയുന്നു. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അംഗന്‍വാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുളള പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കുകയില്ല.

വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളജ്‌ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.  അംഗൻ വാടികൾക്കും അവധി ബാധകമാണ്‌. അതേസമയം യൂണിവേഴ്സിറ്റിയുടെയും മറ്റും പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. മോഡൽ റെസിഡെൻഷ്യൽ സ്കൂളുകൾക്കും അവധി ബാധകമായിരിക്കില്ല.

ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്. അങ്കണവാടികള്‍, മദ്രസ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കും.

മഴ ശക്തമായതിനാൽ അട്ടപ്പാടിയിലെ അഗളി,ഷോളയൂർ, പുതൂർ പഞ്ചായത്തുകളിലെ അംഗൻവാടി മുതൽ ഹയർസെക്കൻഡറിവരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ( 8-8-19) അവധി പ്രഖ്യാപിച്ചതായി പാലക്കാട് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios