ആലുവയിലെ പല മേഖലയിലും വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം തടസ്സപ്പെട്ടു. പെരുമ്പാവൂരിനടുത്ത് ഓടക്കാലിയിൽ മരം വീണ് ആലുവ മൂന്നാർ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു.

കൊച്ചി: എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത കാറ്റും മഴയും ഉണ്ടായി. മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ആലുവ പെരുമ്പാവൂർ ഭാഗത്താണ് വൈകിട്ടോടെ ശക്തമായ മഴ ലഭിച്ചത്. 

ആലുവയിലെ പല മേഖലയിലും വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം തടസ്സപ്പെട്ടു. പെരുമ്പാവൂരിനടുത്ത് ഓടക്കാലിയിൽ മരം വീണ് ആലുവ മൂന്നാർ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. അങ്കമാലിയിൽ നിന്ന് ഫയർ ഫോഴ്സ് അടക്കം എത്തിയാണ് മരങ്ങൾ മുറിച്ച് നീക്കി ഗതാഗതം സാധാരണ നിലയിലാക്കിയത്.