09:58 PM (IST) Oct 19

ഇടുക്കി അണക്കെട്ട്: ജലനിരപ്പിലെ ആശങ്ക ഒഴിയുന്നുവെന്ന് കെഎസ്ഇബി വിലയിരുത്തൽ

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ ആശങ്ക ഒഴിയുന്നുവെന്ന് കെഎസ്ഇബി വിലയിരുത്തൽ. മറ്റന്നാൾ മുതൽ പുതിയ റൂൾ കർവ് നിലവിൽ വരും. മഴ ശക്തമായാൽ സാഹചര്യം വിലയിരുത്തി തിരുമാനമെടുക്കും. ഇടമലയാറിൽ നാളെ കാര്യമായ മാറ്റം വരുത്തിയേക്കില്ല

09:53 PM (IST) Oct 19

നെയ്യാർ ഡാം: നാളെ രാവിലെ 6 മണിക്ക് ഓരോ ഷട്ടറും 60 സെന്‍റീ മീറ്റര്‍ കൂടി ഉയർത്തും

നെയ്യാർ ഡാമിന്റെ ഷട്ടറുകൾ നിലവിൽ 40 സെന്‍റീ മീറ്റര്‍ വീതം ഉയർത്തിയിട്ടുണ്ട്. നാളെ (ഒക്ടോബർ-20) രാവിലെ ആറ് മണിക്ക് ഓരോ ഷട്ടറും 60 സെന്‍റീ മീറ്റര്‍ കൂടി ( മൊത്തം - 400 cm) ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു

09:50 PM (IST) Oct 19

മലമ്പുഴ അകമലവാരം മായമ്പാറയിൽ നിന്നും ആളുകളെ മാറ്റും

ആനക്കൽ ട്രൈബൽ സ്കൂളിലേക്കാണ് മാറ്റുക. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ഈ മേഖലയിൽ മലവെള്ളപ്പാച്ചിലുണ്ടായിരുന്നു. മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിലാണ് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റുന്നത്.

09:49 PM (IST) Oct 19

കാലവർഷക്കെടുതി: 12 മുതൽ 19 വരെ 39 പേർ മരിച്ചുവെന്ന് മന്ത്രി കെ രാജൻ

കാലവർഷക്കെടുതിയിൽ 12 മുതൽ 19 വരെ 39 പേർ മരിച്ചുവെന്ന് റവന്യു മന്ത്രി കെ രാജൻ. അഞ്ച് പേരെ കണ്ടെത്താനുണ്ടെന്നും മന്ത്രി പറഞ്ഞു. റെഡ് അലർട്ട് എന്ന പോലെ നാളെയും മറ്റെന്നാളും സ്ഥിതി നേരിടും. തുലാവർഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിൽ ഉൾപ്പടെ നേരിടാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

06:48 PM (IST) Oct 19

ദുരിതാശ്വാസ ക്യാമ്പുകളില്‍ കോവിഡ് പകരാതിരിക്കാന്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനം ഇപ്പോഴും കോവിഡില്‍ നിന്നും പൂര്‍ണമുക്തമല്ല. പല സ്ഥലങ്ങളിലും അതിതീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ വകഭേദം നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ക്യാമ്പുകളിലുള്ളവരും സന്നദ്ധ പ്രവര്‍ത്തകരും ജീവനക്കാരുമെല്ലാം കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണെന്ന് ആരോ​ഗ്യമന്ത്രി വീണ ജോ‍ർജ് 

06:48 PM (IST) Oct 19

തൃശ്ശൂ‍ർ എളവള്ളി പോത്തൻകുന്നിൽ മലയിടിച്ചിൽ

എളവള്ളി- കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തുകളിലായുള്ള പോത്തൻകുന്നിൻ്റെ ഭാഗങ്ങൾ ഇടിഞ്ഞുവീണു. പ്രദേശത്ത് കല്ലു വെട്ടി ഉണ്ടായ വലിയ കുളങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് മൂലം ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുകയാണെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിയോ ഫോക്സിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുമായി സ്ഥലം സന്ദർശിക്കുമ്പോഴായിരുന്നു സംഭവം.
 വലിയ ശബ്ദത്തോടെ സമീപത്തെ മണ്ണ് ഇടിഞ്ഞു വീണത്. കല്ല്‌ വെട്ടി നീക്കിയ ഭാഗത്തിന് അടിവശത്തായി മഞ്ഞ, കറുപ്പ് 
നിറത്തിലായി കാണപ്പെടുന്ന മണ്ണ് അതിശക്തമായ മഴ മൂലം നനഞ്ഞുകുതിർന്ന അവസ്ഥയിലാണ്

06:47 PM (IST) Oct 19

മഴക്കെടുതിയിൽ സംസ്ഥാനത്ത് 200 കോടിയുടെ കർഷിക നഷ്ടം


കുട്ടനാട്ടിൽ മാത്രം 18 കോടിയുടെ നഷ്ടമുണ്ടായെന്ന് കൃഷിമന്ത്രി പി.പ്രസാദ്

06:47 PM (IST) Oct 19

പ്രളയം കണക്കിലെടുത്ത് നിയമസഭാ നടപടികൾ വെട്ടിച്ചുരുക്കി


കേരള നിയമസഭയുടെ നാളത്തെ കാര്യപരിപാടികൾ റദ്ദാക്കി. രാവിലെ സഭ ചേരുകയും പ്രളയത്തിൽ മരിച്ചവർക്ക് ചരമോപചാരം അ‍ർപ്പിച്ച് പിരിയുകയും ചെയ്യും. വ്യാഴം വെള്ളി ദിവസങ്ങളിലും സഭ ചേരില്ല

05:36 PM (IST) Oct 19

മഴ; കൊല്ലം ജില്ലയില്‍ 8.57 കോടി രൂപയുടെ നഷ്ടം

ശക്തമായ മഴയെ തുടര്‍ന്ന് കൊല്ലം ജില്ലയില്‍ ഇതുവരെ 8.57 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് സര്‍ക്കാര്‍ കണക്ക്. ജില്ലയില്‍ ഇതുവരെ ഒന്‍പത് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു 223 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. 

05:30 PM (IST) Oct 19

കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയി‌ൽ ജലനിരപ്പ് കുറയുന്നു

കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയി‌ൽ ജലനിരപ്പ് കുറയുന്നു. നദീ തീരങ്ങളോട് ചേർന്ന വീയപുരം, തലവടി പ്രദേശങ്ങളിൽ മാത്രമാണ് വെള്ളക്കെട്ട് മാറ്റമില്ലാതെ തുടരുന്നത്. അതേസമയം , മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ ജാഗ്രത തുടരാന്‍ തന്നെയാണ് തീരുമാനം.

05:05 PM (IST) Oct 19

പ്രകൃതി ക്ഷോഭം; കെഎസ്ഇബിക്ക് ക്ക് 18 കോടി നഷ്ടം.

പ്രകൃതിക്ഷോഭം മൂലം കെഎസ്ഇബിക്ക് 18 കോടിയുടെ നഷ്ടം. വെള്ളം തുറന്ന് വിട്ടതുമൂലം 10 കോടി നഷ്ടം.

05:02 PM (IST) Oct 19

പെരിയാറിൽ ആശങ്ക വേണ്ടെന്ന് കൃഷ്ണന്‍കുട്ടി

പെരിയാറിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. നിലവില്‍ 1.017 മീറ്റർ മാത്രമാണ് ജലനിരപ്പ്. പ്രളയമുന്നറിയിപ്പിന് ജല നിരപ്പ് 2.5 എത്തണം. അപകടനില എത്തണമെങ്കിൽ 3.5 ലെത്തണം.

04:53 PM (IST) Oct 19

ഇടുക്കി ഇടമലയാർ ഡാമുകൾ തുറക്കൽ

ഇടുക്കി ഇടമലയാർ ഡാമുകൾ തുറക്കൽ. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ആലുവയിൽ കൺട്രോൾ റൂം തുറന്നു.

04:32 PM (IST) Oct 19

അതിതീവ്ര മഴ മുന്നറിയിപ്പ്; കൊച്ചിയിൽ കൺട്രോൾ റൂം തുറന്നു

അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് കൊച്ചിയിൽ കൺട്രോൾ റൂം തുറന്നു

04:31 PM (IST) Oct 19

വെള്ളക്കെട്ടില്‍ കെഎസ്ആര്‍ടിസി ഇറക്കി; ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍റ് ചെയ്യും

പൂഞ്ഞാറിൽ വെള്ളക്കെട്ടിൽ കെഎസ്ആർടിസി ബസ് ഇറക്കിയ ഡ്രൈവർ ജയദീപിന്‍റെ ലൈസൻസ് സസ്പെന്‍റ് ചെയ്യാനുള്ള നടപടി മോട്ടോർ വാഹനവകുപ്പ് തുടങ്ങി.

04:29 PM (IST) Oct 19

പത്തനംതിട്ടയിൽ 141 ദുരിതാശ്വാസ ക്യാമ്പുകൾ

പത്തനംതിട്ടയിൽ 141 ദുരിതാശ്വാസ ക്യാമ്പുകൾ. 1875 കുടുംബങ്ങളിലെ 6357 പേർ ക്യാമ്പിലുണ്ട്. ഏറ്റവും കൂടുതൽ ക്യാമ്പുകൾ തിരുവല്ല താലൂക്കിലാണുള്ളത്. 81 എണ്ണമാണ് ഇവിടെയുള്ളത്. 

04:27 PM (IST) Oct 19

മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം

മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലുള്ള സൂചന പ്രകാരം അതിശക്തമായ മഴ കൂടുതലായും കേരളത്തിന്‍റെ കിഴക്കൻ മലയോര മേഖലയിലും പശ്ചിമഘട്ട മേഖലയിലുമായിരിക്കും കേന്ദ്രീകരിക്കുക. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ഉരുൾപൊട്ടൽ സാധ്യത മേഖയിലാകെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

04:26 PM (IST) Oct 19

തീരദേശവാസികൾ ജാഗ്രതപാലിക്കണം

കുറുമാലി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രതപാലിക്കണം

01:56 PM (IST) Oct 19

ചിമ്മിനി ഡാമിൻ്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും

ചിമ്മിനി ഡാമിൻ്റെ ഷട്ടറുകൾ അൽപസമയത്തിനകം കൂടുതൽ ഉയർത്തും നദീതീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

01:55 PM (IST) Oct 19

കെഎസ്ഇബിയുടെ നഷ്ടത്തിനേക്കാൾ പ്രാധാന്യം ജനങ്ങളുടെ ജീവനെന്ന് മന്ത്രി കൃഷ്ണൻകുട്ടി

ഇടുക്കി നേരത്തെ തുറന്നത് കെഎസ്ഇബിക്ക് വൻ നഷ്ടമാണ് ഉണ്ടാക്കിയതെങ്കിലും ജനങ്ങളുടെ ജീവനാണ് പ്രാധാന്യം നൽകുന്നതെന്ന് മന്ത്രി കൃഷ്ണൻകുട്ടി. എല്ലാം ഉദ്യോഗസ്ഥർ കണക്ക് കൂട്ടിയത് പോലെയാണ് നടന്നതെന്നും ഷട്ടർ അടക്കുന്ന കാര്യം മഴയുടെ അളവും അണക്കെട്ടിൻ്റെ റൂൾ കർവും അനുസരിച്ച് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.