ഇടുക്കി: കനത്ത മഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കിയിലെ മൂന്ന് അണക്കെട്ടുകൾ നാളെ തുറക്കും. കല്ലാർകുട്ടി, പാംബ്ല, മലങ്കര  എന്നീ അണക്കെട്ടുകളാണ് തുറക്കുക.

കല്ലാർകുട്ടി, പാംബ്ല അണക്കെട്ടുകളുടെ രണ്ട് ഷട്ടറുകൾ വീതവും മലങ്കര അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളുമാണ് തുറക്കുക. 30 സെന്റീമീറ്ററിലാണ് അണക്കെട്ടുകളുടെ ഷട്ടറുകൾ തുറക്കുക. ഷട്ടറുകൾ തുറക്കുന്നതിന്റെ പശ്ചാത്തലത്തിൽ മൂന്ന് അണക്കെട്ടുകളുമായി ബന്ധപ്പെട്ട നദികളുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.