പാലക്കാട്/കൊച്ചി: സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അതിശക്തമായ മഴ. പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് ആനമൂളിയിൽ ശക്തമായ മഴയിൽ വലിയ നാശനഷ്ടം ഉണ്ടായി. മലവെള്ളപ്പാച്ചിലിൽ രണ്ട് വീടുകൾ തകർന്നു. ഇവിടെ പല വീടുകളിലും വെള്ളം കയറി. ആനമൂളിയിൽ വിജയൻ പൊട്ടിക്കൽ, വില്ലൻ സെയ്‌ദ് എന്നിവരുടെ വീടുകളാണ് തകർന്നത്.

എറണാകുളം ജില്ലയിൽ കോതമംഗലത്ത് മലയോര മേഖലയിലാണ് അതിശക്തമായ മഴയുണ്ടായത്. ഉരുളൻതണ്ണി, മാമലക്കണ്ടം മേഖലയിൽ നിരവധി വീടുകളിൽ വെള്ളം കയറി. ഉരുളൻതണ്ണിയിൽ രക്ഷാ പ്രവർത്തനത്തിന് എത്തിയ ഫയർഫോഴ്‌സ് വാഹനം മലവെള്ളപ്പാച്ചലിൽ കുടുങ്ങി.