Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് മഴ ശക്തമാകും; 11 ജില്ലകളിൽ ജാഗ്രതാ നിര്‍ദ്ദേശം

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി രൂപപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമായത്

Heavy rains continues in kerala; 11 districts have yellow alert
Author
Thiruvananthapuram, First Published Oct 13, 2020, 12:14 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഈ സാഹചര്യത്തിൽ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ജാഗ്രതാ നിർദേശം.

വടക്കൻ കേരളത്തിൽ നാളെയും മറ്റന്നാളും കനത്ത മഴ തുടരും. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി രൂപപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമായത്.

മഴ കനത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പുയർന്ന് 2390.66 അടിയിലെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്നതിനാൽ നേരിയ ആശങ്കയിലാണ് പെരിയാറിന്‍റെ തീരത്തുള്ളവർ. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്. വൈദ്യുതി ഉൽപാദനം കൂട്ടി ജലനിരപ്പ് ക്രമീകരിക്കുകയാണ് കെഎസ്ഇബിയുടെ ലക്ഷ്യം. മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോൾ 126 അടി കഴിഞ്ഞു.

Follow Us:
Download App:
  • android
  • ios