കുടുംബത്തിനുള്ളില്‍ ആളുകള്‍ സംസാരിക്കണം. പ്രത്യേകിച്ച് മുതിര്‍ന്നവര്‍. കുട്ടികളുമായി കാര്യങ്ങള്‍ സംസാരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.   

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് വീട്ടുജോലികളില്‍ സ്ത്രീകളെ അല്‍പ സ്വല്‍പം സഹായിക്കുന്നത് അവര്‍ക്ക് വലിയ ആശ്വാസമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകളാണ് കൂടുതല്‍ വീട്ടുജോലികള്‍ ചെയ്യുന്നത്. പുരുഷന്മാര്‍ കൂടി അല്‍പ സ്വല്‍പം സഹായിച്ചാല്‍ അവര്‍ക്ക് ആശ്വാസമാകും. കുടുംബത്തിനുള്ളില്‍ ആളുകള്‍ സംസാരിക്കണം. പ്രത്യേകിച്ച് മുതിര്‍ന്നവര്‍. കുട്ടികളുമായി കാര്യങ്ങള്‍ തുറന്ന് സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു.