മാനന്തവാടി: രോഗികളുടെ എണ്ണം കൂടിയതിനെ തുടർന്ന് ജാഗ്രത കർശനമാക്കി വയനാട് ജില്ലാ ഭരണകൂടം. രോഗ ബാധിതരുള്ള മാനന്തവാടി മേഖലയിൽ പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. 

അതേസമയം മുത്തങ്ങ അതിർത്തിയിലൂടെ അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്നത് തുടരുകയാണ്. ഇന്ന് ഇതുവരെ 86 പേർ നാട്ടിലേക്ക് മുത്തങ്ങ അതിർത്തി വഴി വന്നു. ഇതോടെ ആകെ 935 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും മുത്തങ്ങ വഴി നാട്ടിലേക്കെത്തി. 

ചെന്നൈയിൽ വൈറസ് വ്യാപനത്തിൻ്റെ പ്രധാന ഉറവിടമായി മാറിയ കോയമ്പേട് മാർക്കറ്റിൽ പോയി തിരിച്ചെത്തിയ വയനാട്ടിലെ കൂടുതൽ ലോറി ഡ്രൈവർമാരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. രോഗികളുടെ റൂട്ട്മാപ്പ് ഇന്ന് പുറത്തിറക്കും.