കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ ഡിജിപിയ്ക്ക് എതിരായ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ആഗസ്റ്റ്  25-ന് സിബിഐ അന്വേഷണത്തിന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിട്ടും കേസിന്റെ രേഖകൾ കൈമാറിയില്ലെന്ന് കാണിച്ചാണ് കോടതിയലക്ഷ്യ ഹർജി. 

എന്നാൽ ഹൈക്കോടതി വിധിക്ക് എതിരായ സർക്കാർ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ ഹർജി പിന്നീട് പരിഗണിക്കാം എന്ന്‌ കോടതി വാക്കാൽ അറിയിച്ചു. തുടർന്ന് ഹർജി പരിഗണിക്കുന്നത്  ഈ മാസം  30ലേക്ക് മാറ്റി.  

ഈ മാസം 26നാണു സുപ്രീം കോടതി സർക്കാർ അപ്പീൽ പരിഗണിക്കേണ്ടത് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാൽ എന്നിവരുടെ മാതാപിതാക്കൾ ആണ് ഹർജിയുമായി കോടതിയെ സമീപിച്ചത്.