Asianet News MalayalamAsianet News Malayalam

ഭാര്യയെ കൊന്ന കേസ്: ബിജു രാധാകൃഷ്ണനെയും അമ്മയെയും വെറുതെ വിട്ടു

വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് ബിജു രാധാകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തനിക്കെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നാണ് ബിജു രാധാകൃഷ്ണന്‍ ഹര്‍ജിയില്‍ ആരോപിച്ചത്.

high court acquitted biju radhakrishnan from his wife murder case
Author
Kochi, First Published Apr 12, 2019, 2:42 PM IST

കൊച്ചി: ഭാര്യയെ കൊന്ന കേസില്‍ സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനെയും അമ്മ രാജമ്മാളിനെയും വെറുതെ വിട്ടു. വിചാരണക്കോടതി കുറ്റവാളിയെന്ന് കണ്ടെത്തിയ കേസിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ വിധി. അമ്മ രാജമ്മാളിനെയും കുറ്റക്കാരിയെന്ന് കണ്ടെത്തിയിരുന്നു.

വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ബിജു പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു. അമ്മ രാജമ്മാളിന് മൂന്ന് വര്‍ഷം തടവായിരുന്നു വിചാരണക്കോടതി വിധിച്ചത്. വിചാരണക്കോടതിയുടെ ഈ വിധിയാണ് ഹൈക്കോടി റദ്ദാക്കിയത്. 

എന്നാല്‍ വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് ബിജു രാധാകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രാജമ്മാളിനെയും ഹൈക്കോടതി വെറുതെ വിട്ടു. തനിക്കെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നാണ് ബിജു ഹര്‍ജിയില്‍ ആരോപിച്ചത്. തനിക്കെതിരെ തെളിവുകളില്ലെന്നും കുട്ടി മാത്രമാണ് സാക്ഷിയെന്നാണ്  പ്രോസിക്യൂഷന്‍ അവതരിപ്പിച്ചിരുന്നതെന്നും പ്രോസിക്യൂഷന്‍റെ വാദമുഖങ്ങള്‍ വിശ്വാസ യോഗ്യമല്ലെന്നുമാണ് ബിജു രാധാകൃഷ്ണന്‍ കോടതിയെ അറിയിച്ചത്. 

കുട്ടി മാത്രം പറഞ്ഞ മൊഴിയുടെ അടിസ്ഥാനത്തില്‍ വിചാരണക്കോടതി ശിക്ഷിച്ചത് ശരിയായില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുട്ടിയെ മാത്രമാണ് സാക്ഷിയായി അവതരിപ്പിച്ചതെന്ന ആരോപണത്തെ ഖണ്ഡിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. കേസിലെ സാക്ഷി മൊഴികള്‍ വിശ്വാസ യോഗ്യമല്ലെന്ന് കോടതി നിരീക്ഷിച്ചെന്നുമാണ് വ്യക്തമാകുന്നത്. 

Follow Us:
Download App:
  • android
  • ios