സ്വാശ്രയ സ്ഥാപനങ്ങളിൽ നിന്ന് അധ്യാപകരെ പിരിച്ചുവിട്ട യൂണിവേഴ്സിറ്റി നടപടി ചോദ്യം ചെയ്ത് അധ്യാപകർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.  

കൊച്ചി: എംജി സർവകലാശാലയുടെ സ്വാശ്രയ സ്ഥാപനങ്ങളുടെ നടത്തിപ്പിന് പ്രത്യേക സൊസൈറ്റി രൂപീകരിച്ചത് ഹൈക്കോടതി ശരിവച്ചു. സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (സീപാസ്) എന്ന സൊസൈറ്റിയ്ക്കാണ് സർവകലാശാല രൂപംനൽകിയത്.

എന്നാൽ ഇത്തരം സ്വാശ്രയ സ്ഥാപനങ്ങളിൽ നിന്ന് അധ്യാപകരെ പിരിച്ചു വിട്ടത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പിരിച്ചുവിട്ട അ‌ധ്യാപകരെ പുനഃസ്ഥാപിക്കണമെന്നും കോടതി നിർദ്ദേശിച്ചു. സ്വാശ്രയ സ്ഥാപനങ്ങളിൽ നിന്ന് അധ്യാപകരെ പിരിച്ചുവിട്ട യൂണിവേഴ്സിറ്റി നടപടി ചോദ്യം ചെയ്ത് അധ്യാപകർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.