കൊച്ചി: മുത്തൂറ്റ് ഫിനാൻസിനെതിരെ സിഐടിയു ജീവനക്കാർ നടത്തുന്ന സമരത്തിൽ കോടതി ഇടപെടൽ. ജീവനക്കാർക്ക് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. ഇതുസംബന്ധിച്ച് സർക്കാരിനും പൊലീസിനും കോടതി നിർദേശം നല്‍കി. ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്. 

ജീവനക്കാരെ സുഗമമായി പ്രവർത്തിക്കാൻ അനുവദിക്കണം. ജോലിക്കെത്തുന്നവരെ തടയാൻ സമരക്കാർക്ക് അവകാശമില്ല. ജീവനക്കാർ സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ്. മുത്തൂറ്റിന്‍റെ ഹെഡ് ഓഫീസടക്കം 10 ഓഫീസുകള്‍ക്ക് സംരക്ഷണമേർപ്പെടുത്തണമെന്ന് കോടതി ഉത്തരവിട്ടു.