കൊച്ചി: പി വി അൻവറുമായി ബന്ധപ്പെട്ട തടയണ കേസിലെ പരാതിക്കാരൻ എം പി വിനോദിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തനിക്കെതിരെ പി വി അൻവറിന്റെ വധഭീഷണി ഉണ്ടെന്ന് കാട്ടി പൊതുപ്രവർത്തകനായ വിനോദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പി വി അൻവറിന്റെ ഗുണ്ടകൾ തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു എന്നും വിനോദ് കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് ജസ്റ്റിസ് പി ബി സുരേഷ് കുമാർ ആണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.