കൊച്ചി: ബിജു രമേശിന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ബാർ കോഴക്കേസ് സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ടുളള പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കൊപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രി കെ ബാബു, വി എസ് ശിവകുമാർ എംഎൽഎ, ജോസ് കെ മാണി എന്നിവരേയും എതിർ കക്ഷികളാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. വരുന്ന 18ന് ഹർജി വീണ്ടും പരിഗണിക്കും.