കൊച്ചി: സംസ്ഥാനത്തെ പ്രളയവുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഡാം മാനേജ്മെന്‍റിലെ പിഴവിൽ ജുഡീഷ്യൽ അന്വേഷണം വേണം, പ്രളയ പുനരധിവാസം വേഗത്തിലാക്കണം, പ്രളയം മനുഷ്യ നിർമ്മിതമാണോ എന്ന് പരിശോധിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുളള ഹർജികളാണ് ഡിവിഷൻ ബെഞ്ച് പരി​ഗണിക്കുക.

ഇവയിൽ ചിലതിൽ ഇന്ന് ഉത്തരവുണ്ടായേക്കുമെന്നും സൂചനയുണ്ട്. സംസ്ഥാന സർക്കാരിന്‍റെ ഡാം മാനേജ്മെന്‍റിലെ പിഴവാണ് പ്രളയത്തിന് പ്രധാന കാരണമെന്ന് വ്യക്തമാക്കുന്ന അമിക്കസ് ക്യൂരി റിപ്പോർട്ടും ഇതേ ബെഞ്ചിന്‍റെ പരിഗണനയിലുണ്ട്. അതേസമയം, ഓഗസ്റ്റ് 15 മുതല്‍ 17 വരെ കേരളത്തില്‍ പെയ്ത അപ്രതീക്ഷിത മഴ പ്രളയ കാരണമായെന്നാണ് സര്‍ക്കാര്‍ നിലപാട്.