സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും പൊലീസ് ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യം. എന്നാൽ ഫോൺവിളിയുടെ വിശദാംശങ്ങളല്ല ടവർ ലോക്കേഷൻ മാത്രമാണ് പരിശോധിക്കുന്നതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്.

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ ഫോൺരേഖകൾ ശേഖരിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇതുവരെ ശേഖരിച്ച വിവരങ്ങൾ മുദ്രവച്ച കവറിൽ ഹാജരാക്കാൻ സർക്കാരിന് നിർദേശം നൽകണമെന്ന ചെന്നിത്തലയുടെ ഉപ ഹരജിയും ഇതോടൊപ്പം കോടതി പരിഗണിക്കുന്നുണ്ട്.

സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും പൊലീസ് ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യം. എന്നാൽ ഫോൺവിളിയുടെ വിശദാംശങ്ങളല്ല ടവർ ലോക്കേഷൻ മാത്രമാണ് പരിശോധിക്കുന്നതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്. മൊബൈൽ സേവനദാതാക്കൾ സി.ഡി.ആർ വിവരങ്ങൾ ഒരുമിച്ചാണ് നൽകുന്നതെന്നും ഇത് പൊലീസ് സോഫ്റ്റ്വയർ ഉപയോഗിച്ച് വേർതിരിച്ചാണ് സമ്പർക്കപട്ടിക തയ്യാറാക്കുന്നതെന്നാണ് സർക്കാർ നിലപാട്. ഇക്കാര്യങ്ങൾ വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ കോടതി നേരത്തെ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു