Asianet News MalayalamAsianet News Malayalam

ദുരിതാശ്വാസക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ദുരിതാശ്വാസക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. 

Holiday for schools which working as relief camps
Author
Kottayam, First Published Aug 18, 2019, 7:10 PM IST

കോട്ടയം: കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ദുരിതാശ്വാസക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ഇതോടൊപ്പം കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ അവധി നല്‍കിയിട്ടുണ്ട്. തിരുവല്ല താലൂക്കില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ പിബി നൂഹ് അവധി പ്രഖ്യാപിച്ചു. മലപ്പുറം, തൃശ്ശൂര്‍ ജില്ലാ കളക്ടര്‍മാരും ദുരിതാശ്വാസക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. 

കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍  പ്രവര്‍ത്തിക്കുന്ന താഴെ പറയുന്ന സ്‌കൂളുകള്‍ക്ക്  ജില്ലാ കളക്ടര്‍ നാളെ (ഓഗസ്റ്റ് 19) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം വയനാട് ജില്ലയില്‍ നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിൽ ക്യാംപ് പ്രവർത്തനത്തിന്‌ തടസം ഉണ്ടാകാത്ത വിധം ക്ലാസുകൾ നടത്താൻ അതത്‌ സ്ഥാപനമേധാവികളും വില്ലേജ്‌ ഓഫീസർമ്മാരും ചേർന്ന് സംയുക്‌തമായി തീരുമാനിക്കാവുന്നതാണെന്ന്  ജില്ലാ കളക്ടർ നിർദ്ദേശിച്ചു. വയനാട് ജില്ലയിലെ 22 സ്കൂളുകളിലാണ് നിലവില്‍ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്.

കോട്ടയം താലൂക്ക് 
1. സെന്റ് മേരീസ് എല്‍.പി.എസ്, തിരുവാര്‍പ്പ് 
2. ഗവണ്‍മെന്റ് യു.പി.എസ്, തിരുവാര്‍പ്പ് 
3. ഗവണ്‍മെന്റ് യു.പി.എസ്, അയര്‍ക്കുന്നം 
4.ഗവണ്‍മെന്റ്  യു.പി. എസ്, ചിങ്ങവനം  

ചങ്ങനാശേരി താലൂക്ക്
1. ഗവണ്‍മെന്റ് എല്‍.പി.എസ്, പെരുന്ന
2. ഗവണ്‍മെന്റ്  യു.പി.എസ്, പെരുന്ന വെസ്റ്റ്
3. സെന്റ് ജോസഫ് എല്‍.പി.എസ്, ളായിക്കാട്  
4.സെന്റ്  ജെയിംസ്  എല്‍.പി.എസ്, പണ്ടകശാലകടവ് 
5. ഗവണ്‍മെന്റ് സ്‌കൂള്‍ വാഴപ്പള്ളി

വൈക്കം താലൂക്ക് 
1.ഗവണ്‍മെന്റ് എല്‍ .പി.എസ്, തോട്ടകം, 
2. സെന്റ്  മേരീസ് എല്‍.പി.എസ്, ഇടയാഴം

മീനച്ചില്‍  താലൂക്ക്
1.സെന്റ് പോള്‍സ്  എച്ച്.എസ്.എസ്, മൂന്നിലവ്

Follow Us:
Download App:
  • android
  • ios