കര്‍ഷകര്‍ക്ക് മികച്ച വില നല്‍കാനാണ് വിലകൂടുന്നതെന്നാണ് ഹോര്‍ട്ടികോര്‍പ്പിന്‍റെ വിശദീകരണം. പക്ഷേ എന്തിന് വിലക്കുറവ് പരസ്യം ചെയ്ത് ആളുകളെ പറ്റിക്കുന്നു എന്നതിന് മറുപടിയില്ല. 

തിരുവനന്തപുരം: ഓണക്കാലത്ത് സാധാരണക്കാരന് ആശ്രയമാകേണ്ട സര്‍ക്കാരിന് കീഴിലുള്ള ഹോര്‍ട്ടികോര്‍പ്പില്‍ തീവെട്ടിക്കൊളള. വിപണി വിലയേക്കാള്‍ കൂട്ടിയാണ് ഹോര്‍ട്ടികോര്‍പ്പ് പല സാധനങ്ങളും വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. മുപ്പത് ശതമാനം വരെ വിലക്കുറവെന്ന് പരസ്യം നല്‍കിയ ശേഷമാണ് ഈ വിചിത്ര നടപടി

YouTube video player

ഗുണമേൻമുള്ള ഉല്‍പ്പന്നം മിതമായ നിരക്കില്‍.ഹോര്‍ട്ടികോര്‍പ്പില്‍ പച്ചക്കറി വാങ്ങാൻ പോകുമ്പോള്‍ സാധാരണക്കാരന്‍റെ മനസിലിതാണ്. പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല. ചാല മാര്‍ക്കറ്റിലെ ചില്ലറ കടകളിലേയും ഹോര്‍ട്ടികോര്‍പ്പിലേയും വിലകള്‍ തമ്മില്‍ ഒത്ത് നോക്കാം. 
ഹോർട്ടിക്കോർപ്പിൽ ഒരു കിലോ അമര 28 രൂപ, കത്തിരി 46 രൂപ, വഴുതനയ്ക്ക് 55 രൂപ, ചെറിയമുളക് 30 രൂപ. അതേ സമയം ചാലയിലെ പച്ചക്കറി മാർക്കറ്റിൽ അമരയ്ക്ക് 20 രൂപ മാത്രം, കത്തിരി 30, വലിയമുളക് 90, ബീൻസ് 34 രൂപ.

വ്യാഴാഴ്ച ഹോര്‍ട്ടികോര്‍പ്പ് ഇറക്കിയ വില വിവരപ്പട്ടികയാണിത്. ബുധനാഴ്ച ഇറക്കിയ വിലപ്പട്ടികയില്‍ ഇതിനേക്കാളും വില കൂടുതലാണ് പല സാധനങ്ങള്‍ക്കും. 

ചുരുക്കം ചില ഉല്‍പ്പന്നങ്ങളൊഴിച്ച് ബാക്കിയെല്ലാം ഹോര്‍ട്ടികോര്‍പ്പ് ഇറക്കുമതി ചെയ്യുന്നത് അയല്‍സംസ്ഥാനങ്ങളില്‍ നിന്നാണ്.

കര്‍ഷകര്‍ക്ക് മികച്ച വില നല്‍കാനാണ് വിലകൂടുന്നതെന്നാണ് ഹോര്‍ട്ടികോര്‍പ്പിന്‍റെ വിശദീകരണം. പക്ഷേ എന്തിന് വിലക്കുറവ് പരസ്യം ചെയ്ത് ആളുകളെ പറ്റിക്കുന്നു എന്നതിന് മറുപടിയില്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona