Asianet News MalayalamAsianet News Malayalam

ഒടുവിൽ ഹോർട്ടികോർപ്പ് വിലകുറച്ചു; 11 ഉൽപ്പന്നങ്ങൾക്ക് ഇപ്പോൾ വിപണി വിലയേക്കാൾ കുറച്ച നിരക്ക് | Impact

പൊതുവിപണിയേക്കാൾ ഉയർന്ന വിലയിലാണ് ഹോർട്ടികോർപ്പ് പച്ചക്കറി വിൽക്കുന്നതെന്ന് രാവിലെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. 

horticorp vegetables price reduced after Asianet news report
Author
Trivandrum, First Published Aug 20, 2021, 11:42 AM IST

തിരുവനന്തപുരം: അമിത വിലയെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിന് പിന്നാലെ ഹോർട്ടികോർപ്പ് പച്ചക്കറികൾക്ക് വിലകുറച്ചു. പതിനൊന്ന് ഉൽപ്പന്നങ്ങളുടെ വിലയാണ് കുറച്ചത്. ഇപ്പോൾ വില വിപണിവിലയേക്കാൾ താഴെയെത്തി. വലിയ മുളകിന് നാൽപ്പത് രൂപയും ചെറിയ മുളകനി 15 രൂപയും വിലകുറച്ചു.

വില കുറച്ചത് ഇങ്ങനെ
അമര  - 8
കത്തിരി - 11
വഴുതന -10
ചെറിയ മുളക് -15
വലിയ മുളക് -40
ബീൻസ് -11
ബീറ്റ്റൂട്ട് -11
ഇഞ്ചി -15
സവാള -10
ചെറിയ ഉള്ളി -13
പടവലം -14

പൊതുവിപണിയേക്കാൾ ഉയർന്ന വിലയിലാണ് ഹോർട്ടികോർപ്പ് പച്ചക്കറി വിൽക്കുന്നതെന്ന് രാവിലെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. 

Follow Us:
Download App:
  • android
  • ios