നഗരസഭ ആരോഗ്യ വിഭാഗം ഇടപ്പെട്ട് ഹോട്ടൽ അടച്ചുപൂട്ടി. ഇന്നലെ രാത്രിയാണ് താലൂക്ക് ആശുപത്രിക്ക് സമീപത്തെ  ഹോട്ടലിൽ നിന്നും ഷവായി കഴിച്ചത്.

ആലപ്പുഴ : കായംകുളത്ത് ഭക്ഷ്യവിഷബാധയെന്ന് സംശയം. താലൂക്ക് ആശുപത്രിക്ക് സമീപത്തെ ഹോട്ടലിൽ നിന്നും ഷവായി കഴിച്ച 20 ഓളം പേർ വിവിധ ആശുപത്രികളിലായി ചികിത്സ തേടി. നഗരസഭ ആരോഗ്യ വിഭാഗം ഇടപ്പെട്ട് ഹോട്ടൽ അടച്ചുപൂട്ടി. ഇന്നലെ രാത്രിയാണ് താലൂക്ക് ആശുപത്രിക്ക് സമീപത്തെ ഹോട്ടലിൽ നിന്നും ഷവായി കഴിച്ചത്. ഇന്ന് ഉച്ചയോടെയാണ് ആളുകൾ ആശുപത്രിയിലെത്തി തുടങ്ങിയത്. ഭക്ഷ്യവിഷബാധയാണോ എന്നതിൽ സ്ഥിരീകരണമായിട്ടില്ല. പരിശോധനകൾക്ക് ശേഷം മാത്രമേ ഇത് സ്ഥിരീകരിക്കാൻ കഴിയൂവെന്ന് അധികൃത‍ര്‍ അറിയിച്ചു.

YouTube video player