പ്രകൃതി ദുരന്തസാധ്യതാ കൂടതലുള്ള സംസ്ഥാനമാണ് കേരളം. ഏതൊരു സമയത്തും ദുരന്തം ഉണ്ടാകാന്‍ സാധ്യതയുളളതിനാല്‍ എന്തിനും തയ്യാറായി ഇരിക്കുക എന്നതാണ് പ്രതിവിധി. ദുരന്തങ്ങളുണ്ടാകുമ്പോള്‍ സഹായിക്കാന്‍ സന്നദ്ധരായി വരുന്ന നിരവധിയാളുകൾ നമ്മുക്കിടയിലുണ്ട്. അത്തരത്തിൽ സഹായിക്കാന്‍ സന്നദ്ധരായി വരുന്നവരുടെ  പേരുവിവരങ്ങള്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ശേഖരിക്കുന്നുണ്ട്. ഇതിനായി നിങ്ങൾ https://www.sannadham.kerala.gov.in/  എന്ന വെബ്‌സൈറ്റ് ലോഗിന്‍ ചെയ്ത് സാമൂഹ്യസേവനത്തില്‍ പങ്കാളിയാകാം. കേരളത്തിലെവിടെയുളളവര്‍ക്കും ഈ സന്നദ്ധസേനയിൽ പങ്കാളിയാകാം

ആരോഗ്യം, പ്ലബ്ബിങ്, ആശയവിനിമയം, കൗണ്‍സിലിങ്, ഗതാഗതം തുടങ്ങീ ഏതു മേഖലയിലാണ് നിങ്ങള്‍ക്കു പ്രാവീണ്യമുളളതു എന്നതനുസരിച്ച് വേണം രജിസ്റ്റര്‍ ചെയ്യാൻ. ദുരന്തമുണ്ടാകുമ്പോള്‍ പ്രാദേശിക തലത്തില്‍ പെട്ടെന്നുതന്നെ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഇത് കൊണ്ട് സാധിക്കും.