ഇന്ധനവില വര്‍ധന തിരച്ചടിയായെന്നാണ് ഗതാഗതമന്ത്രിയുടെ വിശദീകരണം. വരുമാനത്തിന്‍റെ 75 ശതമാനവും ഇന്ധനത്തിനായി ചെലവിടേണ്ട് സ്ഥിതിയാണ്. ശമ്പള വിതരണത്തിന് 80 കോടി വേണം. സര്‍ക്കാരാകട്ടെ 30 കോടിയിലധീകം നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ്
തിരുവനനന്തപുരം: ഏപ്രില്‍ മാസം പത്താം തീയതി പിന്നിടുമ്പോഴും കെ എസ് ആര്‍ ടി സി(ksrtc) ജീവനക്കാര്‍ക്ക് ശമ്പളം(salary) വിതരണം ചെയ്തില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്നാണ് ഔദ്യോഗിക വിശദീകരണം. ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കായി രൂപീകരിച്ച കെ എസ് ആ ര്‍ടി സി സ്വിഫ്റ്റിന്‍റെ(swift) ഉദ്ഘാടന ദിവസദമായ നാളെ കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷ ട്രേഡ് യൂണിയന്‍ അറിയിച്ചു.
കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈസ്റ്ററും വിഷുവും അടുത്തെത്തിയിട്ടും കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ആഹ്ളാദിക്കാനുള്ള അവസരമില്ല. ശമ്പളം എന്നത്തേക്ക് നല്‍കുമെന്ന് സര്‍ക്കാരോ മാനേജ്മെന്‍റോ വ്യക്തമായ ഉറപ്പ് നല്‍കുന്നില്ല.ഇന്ധനവില വര്‍ധന തിരച്ചടിയായെന്നാണ് ഗതാഗതമന്ത്രിയുടെ വിശദീകരണം. വരുമാനത്തിന്‍റെ 75 ശതമാനവും ഇന്ധനത്തിനായി ചെലവിടേണ്ട് സ്ഥിതിയാണ്. ശമ്പള വിതരണത്തിന് 80 കോടി വേണം. സര്‍ക്കാരാകട്ടെ 30 കോടിയിലധീകം നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ്.
പ്രതിപക്ഷ തൊഴിലാളി യൂണിനുകളുടെ എതിർപ്പും കോടതിയിലെ കേസും വകവക്കാതെ , കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് എന്ന പുതിയ കമ്പനിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. കെ സ്വിഫ്റ്റ് സര്‍വീസുകളുടെ ഉദ്ഘാടനം നാളെ വൈകിട്ട് മുഖ്യമന്ത്രി നിര്‍വ്വഹിക്കും.എട്ട് എ സി സ്വീപ്പര്‍ ബസ്സുകളടക്കം 99 സര്‍വ്വീസുകളാണ് ആദ്യ ഘട്ടത്തില്‍ തുടങ്ങുന്നത്.പൊതുഗതാഗതം കുത്തക കമ്പനികള്‍ക്ക് അടിയറവെയ്ക്കുന്ന് എന്ന് ആരോപിച്ച് ഐ എന്‍ ടി യു സി ആഭിമുഖ്യത്തിലുള്ള ടി ഡി എഫ് നാളെ കരി ദിനം ആചരിക്കും. ബി എം എസിന്‍റെ എംപ്ളോയീസ് സംഘ് നാളെ പ്രതിഷേധ ദിനം സംഘടിപ്പിച്ചിട്ടുണ്ട്.ഭരണാനുകൂല സംഘടന കെ സ്വിഫ്റ്റിനെ പിന്തുണക്കുകയാണ്. ശമ്പള വിതരണം നീണ്ടു പോയാല്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകേണ്ടി വരുമെന്ന് പ്രതിപക്ഷ യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കി
കടുത്ത പ്രതിസന്ധി, കെ എസ് ആർ ടി സി ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നേക്കുമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി പ്രതിസന്ധി ഇനിയും തുടർന്നാൽ ജീവനക്കാരെ എങ്ങനെ നിലനിർത്തുമെന്നതിൽ ആശങ്കയുണ്ടെന്ന് ഗതാഗതമന്ത്രി ആൻ്റണി രാജു. നിലവിലെ സാഹചര്യം തുടർന്നാൽ ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വന്നേക്കും. ഇനിയുള്ള മാസങ്ങളിൽ കൃത്യമായി ശമ്പളം കൊടുക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ധനവിലയിലുണ്ടായ വൻ വർധനയാണ് പ്രതിസന്ധി വഷളാക്കിയതെന്നാണ് ഗതഗാതമന്ത്രി പറയുന്നത്. നിലവിലെ പ്രതിസന്ധിയിൽ ഈ നിലയിൽ മുന്നോട്ട് പോകാനാവില്ല. വരുന്ന മാസങ്ങളിലെ പെൻഷൻ, ശമ്പള വിതരണം മുടങ്ങിയേക്കും എന്നും സാഹചര്യം മോശമായി തുടർന്നാൽ ഒരു വിഭാഗം ജീവനക്കാരെ പിരിച്ചു വിടേണ്ടി വരുമെന്നും ഗതാഗതമന്ത്രി തുറന്നു പറയുന്നു.
കെഎസ്ആർടി പ്രതിസന്ധി ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതല യോഗം ചേരുന്നുണ്ട്. ഗതാഗത സെക്രട്ടറി, ഗതാഗത കമ്മീഷണർ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ കെഎസ്ആർടിസിയുടെ പതനത്തിന് കാരണമായത് സർക്കാരിൻ്റെ തെറ്റായ നയങ്ങളാണെന്ന് കെഎസ്ആർടിസിയിലെ പ്രതിപക്ഷ ജീവനക്കാരുടെ സംഘടനകൾ കുറ്റപ്പെടുത്തി.
അതേസമയം പുതുതായി രൂപീകരിച്ച സ്വിഫ്റ്റ് കമ്പനി കെഎസ്ആർടിസിയുടെ അവിഭാജ്യ ഘടകമാണെന്നും പത്ത് വർഷം കഴിഞ്ഞാൽ സ്വിഫ്റ്റിന്റെ മുഴുവൻ ആസ്തിയും കെഎസ്ആർടിസിക്ക് വന്നു ചേരുമെന്നും ആൻ്റണി രാജു പറഞ്ഞു.
