Asianet News MalayalamAsianet News Malayalam

ഉയർന്ന തിരമാലക്ക് സാധ്യത; കടലാക്രമണ പ്രദേശങ്ങളിൽ നിന്നും മാറിത്താമസിക്കണമെന്ന് മുന്നറിയിപ്പ്

ഈ സാഹചര്യത്തിൽ തീരപ്രദേശങ്ങളിൽ കഴിയുന്നവർ ജാഗ്രത പാലിക്കണം. കടലാക്രമണ ഭീഷണി രൂക്ഷമായ തീരമേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറി താമസിക്കണം

huge waves warning along kerala
Author
Thiruvananthapuram, First Published Jul 19, 2020, 2:55 PM IST

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടലോര മേഖലയിൽ ശക്തമായ രീതിയിൽ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നാളെ (20/07/2020) രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള കേരള  തീരത്ത് 3.5 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാല അടിച്ചേക്കും. ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്ര(INCOIS)മാണ് മുന്നറിയിപ്പ് നൽകിയത്.

ഈ സാഹചര്യത്തിൽ തീരപ്രദേശങ്ങളിൽ കഴിയുന്നവർ ജാഗ്രത പാലിക്കണം. കടലാക്രമണ ഭീഷണി രൂക്ഷമായ തീരമേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറി താമസിക്കണം. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണം ക്യാംപുകളിൽ കഴിയേണ്ടത്. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. മൽസ്യബന്ധന ബോട്ട്, വള്ളം തുടങ്ങിയവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്.

Follow Us:
Download App:
  • android
  • ios