കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാതെ വെടിവെച്ചു കൊല്ലുന്ന പൊലീസിന്‍റെ സമീപനം ശരിയല്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം മോഹന്‍ദാസ് പറഞ്ഞു.
തിരുവനന്തപുരം: വൈത്തിരിയില്‍ മാവോയിസ്റ്റ് സിപി ജലീലിനെ വെടിവെച്ചു കൊന്ന സംഭവത്തില്‍ കേരളാ പോലീസിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ രംഗത്ത്. കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാതെ വെടിവെച്ചു കൊല്ലുന്ന പൊലീസിന്‍റെ സമീപനം ശരിയല്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം മോഹന്‍ദാസ് പറഞ്ഞു.
വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന വെടിവെപ്പില്‍ ഇതാദ്യമായാണ് മനുഷ്യാവകാശ കമ്മീഷൻ പ്രതികരിക്കുന്നത്. സംഭവത്തെക്കുറിച്ച് ഇതുവരെ സര്‍ക്കാര്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. മാവോയിസ്റ്റുകളെ കൊന്ന് ഇല്ലാതാക്കാമെന്ന സര്‍ക്കാര്‍ നിലപാട് തെറ്റാണെന്നും മാവോയിസ്റ്റുകളെ നേരിടേണ്ട രീതി ഇതെല്ലെന്നും നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
