തിരുവനന്തപുരം: വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മ്യൂസിയം പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍. രക്തസാമ്പിളെടുക്കാതെ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ രക്ഷപെടുത്താന്‍ മ്യൂസിയം പൊലീസ് ശ്രമിച്ചെന്ന പരാതിയില്‍  സംസ്ഥാന പോലീസ് മേധാവി അടിയന്തിരമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ  അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു.  

ശ്രീറാം വെങ്കിട്ടരാമനെ രക്ഷപ്പെടുത്താന്‍  മ്യൂസിയം പൊലീസ് ശ്രമിച്ചെന്ന് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്‍റ് സലിം മടവൂരാണ് പരാതി നൽകിയത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി പത്തുദിവസത്തിനകം ഡിജിപിയും സിറ്റി പൊലീസ് കമ്മീഷണറും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്‍റെ നിര്‍ദ്ദേശം.