കണ്ണൂർ: മുഴക്കുന്നിൽ ഭാര്യയും ഭർത്താവും വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. പൂവളപ്പിൽ മോഹൻദാസ് ഭാര്യ ജ്യോതി എന്നിവരാണ് മരിച്ചത്. ഭർത്താവിനെ ഉത്തരത്തിൽ  തൂങ്ങി മരിച്ച നിലയിലും ഭാര്യയെ താഴെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യ ജ്യോതിയുടെ കഴുത്തിൽ വലിഞ്ഞ് മുറുകിയതിന്റെ പാട്ടുകളുണ്ട്. മരണങ്ങളിൽ ദുരൂഹതയുണ്ടെന്നും സ്റ്റ്മോർട്ടം നടപടിക്ക് ശേഷമേ കൂടുതൽ വ്യക്തത വരികയുള്ളുവെന്ന് അറിയിച്ചു.