കഴിഞ്ഞ രണ്ടുവട്ടവും ജോയ്സ് ജോര്‍ജ് ഇടത് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്നുവെങ്കില്‍ ഇത്തവണ പാര്‍ട്ടി ചിഹ്നത്തിലാണ് മത്സരിച്ചത്. ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ അഞ്ചും ഇടതിനൊപ്പം നില്‍ക്കുമ്പോള്‍ 2019 -ല്‍ നേടിയ 171,053 വോട്ടുകളുടെ ഭൂരിപക്ഷം ഡീന്‍ കുര്യാക്കോസിന് നേരത്തെ തന്നെ ആത്മവിശ്വാസം നൽകിയിരുന്നു.

കേരള കോണ്‍ഗ്രസ് എം ഒപ്പമുള്ളതിനാൽ ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നുവെന്ന് പ്രതീക്ഷിച്ചിട്ടും എൽഡിഎഫ് 133727 വോട്ടുകള്‍ക്ക് പിന്നിലായ കാഴ്ചയാണ് ഇടുക്കിയില്‍. 432372 വോട്ടുകളുമായിട്ടാണ് ഡീൻ കുര്യാക്കോസാണ് ഇടുക്കിയില്‍ ജയിച്ചു കയറിയത്. ഇടതുസ്ഥാനാർത്ഥി ജോയ്സ് ജോര്‍ജ് 298645 വോട്ടുകളാണ് നേടിയത്. അതേസമയം ഡീൻ കുര്യാക്കോസിന്റെ 2019 -ലെ ഭൂരിപക്ഷം 171,053 ആയിരുന്നു. 

ഇടതിനും വലതിനും അവസരം നല്‍കിയിട്ടുള്ള മനസാണ് ഇടുക്കിക്കുള്ളത്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ, ഇടുക്കി, പീരുമേട് നിയമസഭ മണ്ഡലങ്ങള്‍ ചേരുന്നതാണ് ഇടുക്കി ലോക്സഭ മണ്ഡലം. 

കഴിഞ്ഞ രണ്ടുവട്ടവും ജോയ്സ് ജോര്‍ജ് ഇടത് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്നുവെങ്കില്‍ ഇത്തവണ പാര്‍ട്ടി ചിഹ്നത്തിലാണ് മത്സരിച്ചത്. ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ അഞ്ചും ഇടതിനൊപ്പം നില്‍ക്കുമ്പോള്‍ 2019 -ല്‍ നേടിയ 171,053 വോട്ടുകളുടെ ഭൂരിപക്ഷം ഡീന്‍ കുര്യാക്കോസിന് നേരത്തെ തന്നെ ആത്മവിശ്വാസം നൽകിയിരുന്നു.

തോട്ടം മേഖലയിലും കാര്‍ഷിക മേഖലയിലുമുള്ള പ്രശ്നങ്ങളാണ് ഇടുക്കിയില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടത്. ഇത്തവണ കേരള കോണ്‍ഗ്രസ് എം ഒപ്പമുള്ളതിനാല്‍ ഇടുക്കിയില്‍ ശക്തമായ മത്സരമാണ് എല്‍ഡിഎഫും കാഴ്ചവെച്ചത്. എങ്കിലും വിജയം ഇത്തവണയും ഡീൻ കുര്യാക്കോസിന് തന്നെയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം