ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ അന്വേഷണത്തിന് ശേഷമാണ് സസ്പെൻഷനിലായിരുന്ന അധ്യാപകനെ തിരിച്ചെടുത്തത്

കാസര്‍കോട്: പെരിയയിൽ സ്ഥിതി ചെയ്യുന്ന കേരള കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഇഫ്തികാർ അഹമ്മദിനെ വീണ്ടും സസ്പെന്റ് ചെയ്തു. സർവ്വകലാശാല സ്ഥിതി ചെയ്യുന്ന ഹോസ്ദുർഗ് താലൂക്കിൽ പ്രവേശിക്കരുതെന്ന ജാമ്യ വ്യവസ്ഥ നില നിൽക്കുന്ന സാഹചര്യത്തിലാണ് സസ്പെൻഷൻ. ഈ ജാമ്യ വ്യവസ്ഥ സർവ്വകലാശാലയെ അറിയിച്ചില്ലെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. ലൈംഗിക ആരോപണ പരാതിയിൽ നേരത്തെ സസ്പെൻഷനിലായിരുന്ന ഇഫ്തിക്കാർ അഹമ്മദിന്റെ സസ്പെൻഷൻ ഈ മാസം 23 നാണ് പിൻവലിച്ചത്. ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ അന്വേഷണത്തിന് ശേഷമാണ് സസ്പെൻഷനിലായിരുന്ന അധ്യാപകനെ തിരിച്ചെടുത്തത്. ഇതിൽ പ്രതിഷേധിച്ച് സര്‍വകലാശാല രജിസ്ട്രാറെ എബിവിപി വഴിയിൽ തടഞ്ഞിരുന്നു. എസ്എഫ്ഐ വിസിയുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. 
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്