ചാരമംഗലം സ്കൂളിൽ നടന്ന പൊലീസ് കായിക ക്ഷമതാ പരീക്ഷയ്ക്കിടെയാണ് സംഭവം. കരുനാഗപ്പള്ളി സ്വദേശി ശരതാണ് പകരം ആളെ അയച്ചത്
ആലപ്പുഴ: ആലപ്പുഴയിൽ പി എസ് സി കായിക ക്ഷമതാ പരീക്ഷയ്ക്കിടെ ആൾമാറാട്ടം. സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്കായുള്ള കായികക്ഷമത പരീക്ഷയിലാണ് ആള്‍മാറാട്ടം നടന്നത്. ആലപ്പുഴ ചാരമംഗലം സ്കൂളിലാണ് സംഭവം നടന്നത്.
കരുനാഗപ്പള്ളി സ്വദേശി ശരത്താണ് കായികക്ഷമത പരീക്ഷയ്ക്ക് പകരം ആളെ അയച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ആൾമാറാട്ടം നടത്തിയ ആൾ 100 മീറ്റർ ഓട്ടത്തിൽ പങ്കെടുത്തു. പരീക്ഷ എഴുതിയപ്പോഴും ഇയാള്‍ ആള്‍മാറാട്ടം നടത്തിയെന്ന് പൊലീസ് പറയുന്നു. ശരത്തിന്‍റെ സുഹൃത്താണ് പകരം പരീക്ഷയ്ക്ക് എത്തിയതെന്നും ഇരുവരെയും ഇപ്പോള്‍ കാണാനില്ലെന്നും പൊലീസ് പറയുന്നു.
