Asianet News MalayalamAsianet News Malayalam

തെരുവ് കച്ചവടക്കാർക്ക് നേരെ അസഭ്യവർഷം; സിഐക്കെതിരെ നടപടി, തീവ്ര പരിശീലനത്തിനയച്ചു

കണ്ണൂരിൽ തെരുവ് കച്ചവടക്കാർക്ക് നേരെ അസഭ്യവർഷം നടത്തിയ ചെറുപുഴ ഇൻസ്പെക്ടർക്കെതിരെ നടപടി

Indecent act against street vendors Action against CI sent for training
Author
Kerala, First Published Nov 27, 2020, 2:48 PM IST

കണ്ണൂർ: കണ്ണൂരിൽ തെരുവ് കച്ചവടക്കാർക്ക് നേരെ അസഭ്യവർഷം നടത്തിയ ചെറുപുഴ ഇൻസ്പെക്ടർക്കെതിരെ നടപടി. വിനീഷ് കുമാറിനെ കെഎപി നാലാം ബറ്റാലിയനിലേക്ക് തീവ്ര പരിശീലനത്തിന് അയച്ചു. അടുത്ത ഉത്തരവുണ്ടാകും വരെയാണ് പരിശീലനം തുടരും. 

കഴിഞ്ഞ ദിവസമാണ് ചെറുപുഴ ടൗണിന് സമീപത്ത് റോഡ് വക്കിൽ കച്ചവടം നടത്തിയിരുന്നവർക്ക് നേരെ ഇൻസ്പെകടറുടെ വിരട്ടൽ.  അസഭ്യവർഷം സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ ഇൻസ്പെക്ടർക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് തളിപറമ്പ ഡിവൈഎസ്പിയോട് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടത്. 

ഇതിന് പുറമെ സ്പെഷ്യൽ ബ്രാഞ്ചും , ഇൻ്റലിജൻസും സംഭവം പരിശോധിച്ച് റിപ്പോർട്ട് കൈമാറിയിരുന്നു. കഴിഞ്ഞ ദിവസമാണ് ചെറുപുഴ ടൗണിന് സമീപത്ത് റോഡിൽ പഴങ്ങൾ വിറ്റിരുന്ന തെരുവ് കച്ചവടക്കാർക്ക് നേരെ ഇൻസ്പെക്ടർ അസഭ്യവർഷം നടത്തിയത്.

കച്ചവടക്കാരിലൊരാൽ ഈ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി സമൂഹ മാധ്യമങ്ങളിലിട്ടു. തെരുവ് കച്ചവടക്കാരാണ് ആദ്യം പ്രകോപനം ഉണ്ടാക്കിയതെന്നും സാമൂഹ്യ മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്നുമായിരുന്നു ഇൻസ്പെക്ടർ വിശദീകരിച്ചത്.

Follow Us:
Download App:
  • android
  • ios