മുക്കം നഗരസഭയിൽ ആർക്കും കേവല ഭൂരിപക്ഷമില്ല. ഏറ്റവും കൂടുതൽ ഡിവിഷനുകൾ എൽഡിഎഫിന്. എൻഡിഎയുടെ നിലപാട് നിർണായകം. വെൽഫെയർ പാർട്ടിയുമായി സഹകരിച്ച മൂന്ന് ഡിവിഷനുകളിലും യുഡിഎഫ് - വെൽഫെയർ സഖ്യത്തിന് ജയം. സ്വതന്ത്ര ലീഗ് വിമതനായ അബ്ദുൽ മജീദിന്റെ നിലപാട് മുക്കത്ത് നിർണായകമാവും. വോട്ടർമാരോട് ആലോചിച്ച് തീരുമാനം എടുക്കുമെന്ന് അബ്ദുൽ മജീദ്.