Asianet News MalayalamAsianet News Malayalam

കൊവിഡാനന്തര ലോകത്തിൽ ഇന്ത്യയ്ക്ക് മുന്നിൽ വലിയ സാധ്യതകളെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

കേന്ദ്രമന്ത്രിയായ കേരളത്തിലെത്തിയ രാജീവ് ചന്ദ്രശേഖർ സന്ദർശനത്തിൻ്റെ രണ്ടാം ദിവസമായ ഇന്ന് കൊച്ചി ഹൈ ടെക്ക് പാർക്കിലെ സ൦ര൦ഭകരെ നേരിൽ കാണും. 

india have great role to play in post covid world Says Rajeev Chandrasekhar
Author
Kochi, First Published Nov 12, 2021, 3:00 PM IST

കൊച്ചി: കൊവിഡിന് ശേഷമുള്ള ലോകക്രമത്തിൽ ഇന്ത്യക്ക് മുന്നിൽ വലിയ സാദ്ധ്യതകളുണ്ടെന്ന് കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖർ (Rajeev Chandrasekhar). ഇതു പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് കേന്ദ്ര സർക്കാർ. നൈപുണ്യ തൊഴിൽ പരിശീലനം കിട്ടിയവ൪ക്ക് ആഗോള സാദ്ധ്യതകൾ തുറക്കുകയാണെന്നും കൊച്ചിയിലെ ജൻ ശിക്ഷക് സദൻ സന്ദർശിച്ചു കൊണ്ട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 

കൊവിഡിന് ശേഷമുള്ള സാഹചര്യത്തിൽ തൊഴിൽ നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെ എണ്ണം ഇരട്ടിയാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നും ജൻ ശിക്ഷക് സദൻ പോലെ തൊഴിൽ നൈപുണ്യ പരിശീലന സ്ഥാപനങ്ങൾക്ക് ഇക്കാര്യത്തിൽ വലിയ പങ്കുവഹിക്കാനാവുമെന്നും രാജീവ് പറഞ്ഞു. കേന്ദ്രമന്ത്രിയായ ശേഷം ഇതാദ്യമായി  കേരളത്തിലെത്തിയ രാജീവ് ചന്ദ്രശേഖർ സന്ദർശനത്തിൻ്റെ രണ്ടാം ദിവസമായ ഇന്ന് കൊച്ചി ഹൈ ടെക്ക് പാർക്കിലെ സ൦ര൦ഭകരെ നേരിൽ കാണുന്നുണ്ട്. 

കളമശ്ശേരി മേക്കേഴ്സ് വില്ലേജിലും അദ്ദേഹം ഇന്നെത്തും. കേന്ദ്ര ഐടി മന്ത്രിയെത്തുന്നത് വലിയ പ്രതീക്ഷയോടെയാണ് മേക്കേഴ്സ് വില്ലേജിലെ സ൦ര൦ഭകരു൦ ഉറ്റു നോക്കുന്നത്.  കൊച്ചിയിലെ ആർഎസ്എസ് ആസ്ഥാനത്തു൦ ഉച്ചയ്ക്ക് ശേഷം മന്ത്രി സന്ദർശനം നടത്തുന്നുണ്ട്. തുട൪ന്ന് CMFRI ൽ നടക്കുന്ന യോഗത്തിൽ കൊച്ചിയിലെ വിവിധ സ്ഥാപന മേധാവികൾ, സാമ്പത്തിക വിദഗ്ധർ, വ്യവസായികൾ, സംരംഭകർ തുടങ്ങിയവരുമായി രാജ്യത്തിന്റെ പൊതു സാമ്പത്തിക സ്ഥിതി സംബന്ധിച്ച് മന്ത്രി ആശയങ്ങൾ പങ്കുവെയ്ക്കും. ഇതിന് ശേഷം കൊച്ചിയിൽ നിന്ന് മന്ത്രി തിരുവനന്തപുരത്തേക്ക് തിരിക്കു൦

Follow Us:
Download App:
  • android
  • ios