Asianet News MalayalamAsianet News Malayalam

പിഎസ് സി അംഗപദവി 40 ലക്ഷത്തിന് വിറ്റെന്ന ആരോപണം പച്ചക്കള്ളം, പിന്നിൽ ലീഗെന്നും ഐഎൻഎൽ

പതിനഞ്ച് പേരെ ഇൻറർവ്യൂ നടത്തി ഏറ്റവും യോഗ്യതയുള്ള ആൾക്കാണ് പദവി നൽകിയത്. ഇസി മുഹമ്മദിന് പിന്നിൽ പിടിഎ റഹീമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

INL response on psc membership 40 lakh bribe allegations
Author
Kerala, First Published Jul 4, 2021, 8:36 PM IST

തിരുവനന്തപുരം: പിഎസ്സി അംഗ പദവി 40 ലക്ഷം രൂപക്ക് വിറ്റെന്ന  ആരോപണം പച്ചക്കള്ളമാണെന്ന് ഐഎൻഎൽ. പിന്നിൽ മുസ്ലിം ലീഗ് ആണെന്നും ലീഗ് സമ്മർദ്ദത്തിന് വഴങ്ങിയാണ് ഇസി മുഹമ്മദ് ആരോപണമുന്നയിച്ചതെന്നും ഐഎൻഎൽ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പ്രതികരിച്ചു. പതിനഞ്ച് പേരെ ഇൻറർവ്യൂ നടത്തി ഏറ്റവും യോഗ്യതയുള്ള ആൾക്കാണ് പദവി നൽകിയത്. ഇസി മുഹമ്മദിന് പിന്നിൽ പിടിഎ റഹീമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പിഎസ് സി അംഗ പദവി കോഴ വാങ്ങി വിറ്റെന്ന്  ഐഎൻഎൽ സംസ്ഥാനസെക്രട്ടറിയേറ്റംഗം ഇസി മുഹമ്മദാണ് ആരോപണം ഉന്നയിച്ചത്. 40 ലക്ഷം രൂപ കോഴയുറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ പാർട്ടിക്ക് അനുവദിച്ച് നൽകിയ പിഎസ്‍സി അംഗത്വം വിറ്റതെന്നാണ് ഇ.സി.മുഹമ്മദ് ആരോപിച്ചത്. പാർട്ടിയിൽ വിഭാഗീയത ശക്തമായതിന് പിന്നാലെയാണ് കോഴയാരോപണം. നേതൃത്വം കോഴവാങ്ങിയതായി ആരോപണമുന്നയിച്ചത്. പാർട്ടിയിൽ വിഭാഗീയത ശക്തമായതിന് പിന്നാലെയാണ് കോഴയാരോപണം.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios