Asianet News MalayalamAsianet News Malayalam

സംസ്ഥാനത്തെ ഉരുൾപൊട്ടൽ കേന്ദ്രങ്ങളിൽ പരിശോധന; ഒരാഴ്ചക്കകം റിപ്പോര്‍ട്ട്

ഉരുള്‍പൊട്ടിയ സ്ഥലങ്ങൾ വാസയോഗ്യമാണോയെന്ന് അടിയന്തര പരിശോധന നടത്തി ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് ലക്ഷ്യം. കൂടാതെ പുനരധിവാസത്തിനാവശ്യമായ സാങ്കേതികവും നിയമപരവുമായ നിര്‍ദേശങ്ങള്‍ ജില്ലാ ദുരന്തനിവാരണ അതോറിട്ടിക്കും നല്‍കണം. 

Inspection at landslide areas in kerala
Author
Wayanad, First Published Aug 20, 2019, 9:12 PM IST

വയനാട്: സംസ്ഥാനത്തെ ഉരുൾപൊട്ടൽ കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ തീരുമാനം. ദുരന്തബാധിത ജില്ലകളില്‍ പരിശോധന നടത്താന്‍ സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് വിദഗ്ധ സംഘങ്ങളെ നിയോഗിച്ചു. ഒരാഴ്ചക്കുള്ളില്‍ പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഉരുള്‍പൊട്ടിയ പ്രദേശങ്ങളില്‍ നിന്നും മാറ്റിത്താമസിപ്പിച്ചവരുടെ പുനരധിവാസ നടപടികൾ വേഗത്തിലാക്കുക കൂടിയാണ് ലക്ഷ്യം.

ഓരോ സംഘത്തിലും ഒരു ജിയോളജിസ്റ്റും മണ്ണുസംരക്ഷണ വിഭാഗം ഉദ്യോഗസ്ഥനുമുണ്ടാവും. കൂടാതെ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥന്‍റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ഉരുള്‍പൊട്ടിയ സ്ഥലങ്ങൾ വാസയോഗ്യമാണോയെന്ന് അടിയന്തര പരിശോധന നടത്തി ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് ലക്ഷ്യം. കൂടാതെ പുനരധിവാസത്തിനാവശ്യമായ സാങ്കേതികവും നിയമപരവുമായ നിര്‍ദേശങ്ങള്‍ ജില്ലാ ദുരന്തനിവാരണ അതോറിട്ടിക്കും നല്‍കണം. 

അടിയന്തര പരിശോധന നടത്തി പ്രദേശം വാസയോഗ്യമാണോയെന്ന് കണ്ടെത്താന്‍ സംസ്ഥാനത്താകെ 49 സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.

Follow Us:
Download App:
  • android
  • ios