Asianet News MalayalamAsianet News Malayalam

'എംബി രാജേഷിന്റെ ഭാര്യയുടെ നിയമനം ലിസ്റ്റ് അട്ടിമറിച്ച്', വിസിക്ക് കത്ത് നൽകി ഇന്റർവ്യൂ ബോർഡിലെ വിദഗ്ധർ

ഡോ. ഉമർ തറമേലിന് പുറമെ കെഎം ഭരതൻ, പി പവിത്രൻ എന്നിവരാണ് കത്ത് നൽകിയത്. ലിസ്റ്റ് അട്ടിമറിച്ചതാണെന്നും നിനിത കണിച്ചേരി പട്ടികയിലുണ്ടായിരുന്നില്ലെന്നും മൂന്ന് പേരും കത്തിൽ വ്യക്തമാക്കുന്നു. 

interview board members letter to vc on mb rajeshs wifes appointment
Author
kozhikode, First Published Feb 5, 2021, 10:07 AM IST

കോഴിക്കോട്: കാലടി സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ അസിസ്റ്റന്‍റ് പ്രൊഫസറായി എംബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനത്തിനെതിരെ ഇന്റർവ്യൂ ബോർഡിലെ മൂന്ന് വിഷയ വിദഗ്ധരും ചേർന്ന് വിസിക്കും രജിസ്ട്രാർക്കും കത്ത് നൽകി. ഡോ. ഉമർ തറമേലിന് പുറമെ കെഎം ഭരതൻ, പി പവിത്രൻ എന്നിവരാണ് കത്ത് നൽകിയത്. ലിസ്റ്റ് അട്ടിമറിച്ചതാണെന്നും നിനിത കണിച്ചേരി പട്ടികയിലുണ്ടായിരുന്നില്ലെന്നും മൂന്ന് പേരും കത്തിൽ വ്യക്തമാക്കുന്നു. 

'റാങ്ക് ലിസ്റ്റ് ശീർഷാസനത്തിൽ', എംബി രാജേഷിന്‍റെ ഭാര്യയുടെ കാലടിയിലെ നിയമനം വിവാദത്തിൽ

നിനിത കണിച്ചേരിയുടെ നിയമനത്തിൽ ക്രമക്കേടുണ്ടെന്ന് സൂചിപ്പിച്ച് ഡോ. ഉമർ തറമേൽ കഴിഞ്ഞ ദിവസം ഫേസ് ബുക്കിലിട്ട കുറിപ്പ് വലിയ ശ്രദ്ധ നേടിയിരുന്നു. റാങ്ക് ലിസ്റ്റ് തന്നെ ശീർഷാസനം ചെയ്ത് പോയ അനുഭവം ഇതാദ്യമായിട്ടാണെന്നും ഇനി മേൽ സബ്ജക്ട് എക്സ്പർട്ടായി നിയമനപ്രക്രിയകളിൽ പങ്കെടുക്കാനില്ലെന്നുമായിരുന്നു ഡോ. ഉമർ തറമേൽ ഫേസ്ബുക്കിൽ കുറിച്ചത്. നിനിതയേക്കാൾ യോഗ്യതയുള്ളവരുണ്ടായിട്ടും അവരെയെല്ലാം തഴഞ്ഞാണ് നിനിതയ്ക്ക് നിയമനം നൽകിയെന്നാണ് ആരോപണം. 

Follow Us:
Download App:
  • android
  • ios