Asianet News MalayalamAsianet News Malayalam

സംഘടനാ ശക്തിക്ക് അനുസരിച്ച് പ്രാതിനിധ്യം വേണം; തെരഞ്ഞെടുപ്പിൽ 15 സീറ്റ് ആവശ്യപ്പെട്ട് ഐഎൻടിയുസി

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതാണ് ബജറ്റ്. കോൺഗ്രസ് കുറച്ച് കൂടി തൊഴിലാളി പക്ഷത്ത് നിൽക്കണം. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളിയാവാൻ ആഗ്രഹമുണ്ട്

INTUC leader R Chandrasekharan demands 15 seat in coming elections to Congress
Author
Kollam, First Published Feb 5, 2021, 1:55 PM IST

കൊല്ലം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംഘടനാ ശക്തിക്ക് അനുസരിച്ച പ്രാതിനിധ്യം വേണമെന്ന് ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരൻ. കോൺഗ്രസ് പാർട്ടി ഐഎൻടിയുസിക്ക് പ്രത്യേക പരിഗണന നൽകണം. 15 സീറ്റ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും എഐസിസി നേതൃത്വത്തിനും കത്തുകൾ നൽകിയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേന്ദ്ര ബജറ്റിനെ നെഗറ്റീവ് ബജറ്റായിട്ടാണ് ഐഎൻടിയുസി കാണുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതാണ് ബജറ്റ്. കോൺഗ്രസ് കുറച്ച് കൂടി തൊഴിലാളി പക്ഷത്ത് നിൽക്കണം. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളിയാവാൻ ആഗ്രഹമുണ്ട്. കശുവണ്ടി വികസന കോർപറേഷൻ അഴിമതിയുണ്ടെന്ന പരാതിക്ക് എന്താണ് അടിസ്ഥാനമെന്നും അദ്ദേഹം ചോദിച്ചു. തന്റെ കൈകൾ പരിശുദ്ധമാണെന്നും തന്നെ ലക്ഷ്യമിട്ടുള്ള കേസാണിതെന്നും അദ്ദേഹം പറഞ്ഞു. ഐഎൻടിയുസിയുടെ സംഘടനാ ശക്തിയെ ഇല്ലാതാക്കാൻ ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവരുടെ ലക്ഷ്യം നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios