കേസ് 22 ന് വീണ്ടും പരിഗണിക്കും. പുനൂരിലെ സിപിഎം- കോണ്‍ഗ്രസ് സംഘർഷത്തിന്‍റെ ഭാഗമായി ഐഎൻടിയുസി നേതാവ് രാമഭദ്രനെ സിപിഎം നേതാക്കള്‍ കൊലപ്പെടുത്തിയെന്നാണ് സിബിഐ കണ്ടെത്തൽ. 

തിരുവനന്തപുരം: ഐഎൻടിയുസി നേതാവായ രാമഭദ്രൻ വധക്കേസിൽ വിചാരണ നടപടികള്‍ ആരംഭിച്ചു. സിപിഎം പ്രവർ‍ത്തകരായ 19 പ്രതികള്‍ക്കും തിരുവനന്തപുരം സിബിഐ കോടതി കുറ്റപത്രം നൽകി. കേസിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജയമോഹൻ, കേസിലെ പ്രതിയായ റോയ് കുട്ടി എന്നിവർ നൽകിയ ഹർജി കോടതി തള്ളി. കേസ് 22 ന് വീണ്ടും പരിഗണിക്കും. പുനൂരിലെ സിപിഎം- കോണ്‍ഗ്രസ് സംഘർഷത്തിന്‍റെ ഭാഗമായി ഐഎൻടിയുസി നേതാവ് രാമഭദ്രനെ സിപിഎം നേതാക്കള്‍ കൊലപ്പെടുത്തിയെന്നാണ് സിബിഐ കണ്ടെത്തൽ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona