അന്വേഷണം തുടരുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
കൊച്ചി: സംസ്ഥാന സഹകരണ ബാങ്ക് വായ്പ ക്രമക്കേടിൽ അന്വേഷണം തുടരാൻ ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സഹകരണ ബാങ്ക് എംഡി ആയിരുന്ന ബിശ്വനാഥ് സിൻഹ നൽകിയ ഹർജി തള്ളിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസിൽ മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ വിജിലൻസിന് ഹൈക്കോടതി നിർദേശം നൽകി. അന്വേഷണം തുടരുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സഹകരണ ബാങ്ക് സ്വകാര്യ സ്ഥാപനത്തിന് ക്രമവിരുദ്ധമായി മൂന്നര കോടി രൂപം വായ്പ നൽകിയ സംഭവത്തിലാണ് വിജിലൻസ് അന്വേഷണം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
