തിരുവവന്തപുരം: വിമാനത്താവളത്തിലെ സ്വർണ്ണക്കടത്തിൽ ആരോപണവിധേയായ സ്വപ്നയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്.  സ്വര്‍ണ്ണക്കടത്തിലെ മുഖ്യ ആസൂത്രകയായ സ്വപ്‌ന സുരേഷ് അഞ്ചുകൊല്ലത്തോളം താമസിച്ചിരുന്ന തിരുവനന്തപുരം മുടവന്‍മുഗളിലെ ഫ്‌ളാറ്റില്‍  ഐടി സെക്രട്ടറി ശിവശങ്കരന്‍ നിത്യസന്ദര്‍ശകനായിരുന്നെന്ന് ഫ്‌ളാറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു.

ഐടി സെക്രട്ടറിയുമായി സ്വപ്നയ്ക്ക് ബന്ധമുണ്ടെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കിയിരിക്കെയാണ് ഫ്ലാറ്റ് ഭാരവാഹികളുടെ വെളിപ്പെടുത്തൽ.  ഫ്ളാറ്റിന്റെ അസോസിയേഷൻ ജോയിന് സെക്രട്ടറിയുടെ വാക്കുകൾ ഇങ്ങനെ...

'അഞ്ച് വർഷമായി ഫ്ലാറ്റിൽ താമസിച്ചിരുന്നു. അതിന് ശേഷമാണ് കൌണസേറ്റൽ ജോലികിട്ടിയത്. അതിന് ശേഷം ചില ട്രാവൽ ഏജൻസികളുമായി സ്വപ്നയ്ക്ക് ബന്ധമുണ്ടായിരുന്നു. ഇതിനെല്ലാം ശേഷം ശിവശങ്കരൻ എന്നുപറയുന്ന ആൾ പലപ്പോഴും അവിടേയ്ക്ക് വരാറുണ്ട്. രാത്രി എട്ടുമണിയോടെയൊക്കെ വന്നാൽ മദ്യപിച്ച് രാത്രി ഒരു മണിക്ക് ശേഷമൊക്കെയാണ് പോകുന്നത്. സ്റ്റേറ്റ് കാറിലായിരുന്നു വന്നുകൊണ്ടിരുന്നത്.  ഏതാണ് വകപ്പെന്ന് അറിയില്ലായിരുന്നു. പൂജപ്പുരയായിരുന്നു ശിവശങ്കരൻ താമസിച്ചിരുന്നത്. തിരിച്ചും സ്റ്റേറ്റ് കാറിലായിരുന്നു കൊണ്ടുപോയിരുന്നത്. രാത്രി ഒന്നര മണിക്കൊക്കെ സന്ദർശനം നടത്തിയതിനാൽ നിയന്ത്രണ വയ്കക്കാൻ അസോസിയേഷൻ തീരുമാനിക്കുകയായിരുന്നു.'

"